അമുക്കുരം, ഇരട്ടി മധുരം ഉൾപ്പെടെയുള്ളവയുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠനം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

അമുക്കുരം, ഇരട്ടി മധുരം ഉൾപ്പെടെയുള്ളവയുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠനം തുടങ്ങി

ന്യൂഡൽഹി: കോവിഡ്-19 ചികിത്സയിലും പ്രതിരോധത്തിലും ആയുർവേദത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങൾക്ക് ആയുഷ് മന്ത്രാലയം തുടക്കം കുറിച്ചു. അമുക്കുരം, ഇരട്ടി മധുരം, ചിറ്റമൃത്-പിപ്പലി, മലേറിയയ്ക്കുള്ള മരുന്നായ ആയുഷ്-54 എന്നിവ കോവിഡ് പ്രതിരോധത്തിനു ഫലപ്രദമാണോയെന്ന് കണ്ടെത്താൻ ക്ലിനിക്കൽ പഠനം നടത്തും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുഷിന്റെ സ്വാധീനം മനസ്സിലാക്കാനും ആയുഷ് വകുപ്പിന്റെ നിർദേശങ്ങളും കോവിഡ് പ്രതിരോധമാർഗങ്ങളും ജനങ്ങളിലെത്തിക്കാനും ‘ആയുഷ് സഞ്ജീവനി’ മൊബൈൽ ആപ്പിനും തുടക്കം കുറിച്ചു.കോവിഡ്-19 ഗവേഷണങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പിൽ ഒരു ഇന്റർഡിസിപ്ലിനറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടാസ്ക് ഫോഴ്സ് ആരംഭിച്ചു. യു.ജി.സി. വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/2WzoZO8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages