ലണ്ടൻ: കോവിഡ് വൈറസ് ചൈനയിൽ ഉടലെടുത്തത് 2019 ഒക്ടോബർ ആറിനും ഡിസംബർ 11-നും ഇടയിലായിരിക്കാമെന്ന് പഠനം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ 7500 കോവിഡ് രോഗികളിൽ നടത്തിയ ഗവേഷണത്തിലാണ് നിഗമനം.കോവിഡ്-19 രോഗത്തിനുകാരണമായ സാർസ്-കോവ്-2 വൈറസിന് ഇതിനകം ഇരുനൂറിലേറെ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും യു.സി.എൽ. ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നു. “മനുഷ്യരിൽ വൈറസ് ബാധ പ്രത്യക്ഷപ്പെട്ട സമയവുമായി ബന്ധപ്പെടുത്തിനോക്കുമ്പോൾ ഒക്ടോബർ ആറിനും ഡിസംബർ 11-നും ഇടയിലാണ് വൈറസ് രൂപപ്പെട്ടതെന്നുവേണം കരുതാൻ. എല്ലാവൈറസുകളും സ്വാഭാവികമായി ജനിതകമാറ്റത്തിനു വിധേയമാണ്. അതുകൊണ്ടുതന്നെ കരുതുന്നതിലും വേഗത്തിലോ അല്ലെങ്കിൽ പതുക്കെയോ ആണ് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതെന്നോ എത്രത്തോളം മാരകമായി വൈറസ് മാറുെമന്നോ ഇപ്പോൾ പറയാനാവില്ല” -ഗവേഷണത്തിന് നേതൃത്വം നൽകിയ ഫ്രാങ്കോയിസ് ബാലോക്സ് പഠനത്തിൽ പറഞ്ഞു. ഇൻഫെക്‌ഷൻ, ജനറ്റിക്സ്, ഇവല്യൂഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3ds7PsA
via
IFTTT
No comments:
Post a Comment