കണ്ണൂര്‍: കോവിഡ് ബാധിച്ച് മരിച്ച ധര്‍മടം സ്വദേശി ആസ്യയുടെ കുടുംബത്തിലെ എട്ടുപേര്‍ കൊവിഡ് ബാധിതര്‍. എന്നാല്‍ ആസ്യയ്ക്ക് രോഗം വന്നത് എങ്ങനെയെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം എട്ടായത്. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകളുടെ എണ്ണം ആറായി.
ആസ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആസ്യയ്ക്ക് െവെകിട്ടോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണു മരണം.
പക്ഷാഘാതത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ഇവര്‍ ചികിത്സയിലായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആസ്യയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം. പിന്നീട് ഈ മാസം 17ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആസ്യയയെ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ആസ്യയുടെ കുടുംബാംഗങ്ങള്‍. മീന്‍ ലോറി ഡ്രൈവര്‍മാരില്‍നിന്നാണ് കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിച്ചതെന്ന് കരുതുന്നു. കോവിഡ് ബാധിച്ചു മരിച്ച കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആസിയ(61)യുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ:ആര്‍.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. തിങ്കളാഴ്ച രാത്രി 9.10നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവര്‍ മരിച്ചത്. ആസിയയുടെ കുടുംബത്തില്‍ എട്ടുപേര്‍ക്ക് കോവിഡ് രോഗബാധയുണ്ട്. ഇവരുടെ ഭര്‍ത്താവ് കോവിഡ് ബാധിതനായിരന്നു. ഇദ്ദേഹത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു.
from mangalam.com https://ift.tt/2ZJe6MH
via IFTTT
No comments:
Post a Comment