കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിവാഹത്തിന് മുമ്പ് തന്നെ പല കാര്യങ്ങള്‍ പറഞ്ഞ് ഉത്രയുടെ കുടുംബത്തില്‍ നിന്നും സൂരജ് പണം കൈപ്പറ്റിയിരുന്നു. 2018 മാര്‍ച്ച് 25നാണ് ഉത്രയും സൂരജും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്‍കുന്ന ധനകാര്യസ്ഥാപനത്തില്‍ പഴ്‌സണല്‍ ലോണ്‍ സെക്ഷനിലായിരുന്നു ജോലി.
വിവാഹത്തിന് മുമ്പ് വീട് നന്നാക്കാനും കടം തീര്‍ക്കാനുമായിട്ടൊക്കെ സൂരജ് ഉത്രയുടെ വീട്ടുകാരില്‍ നിന്നും പണം കൈപ്പറ്റി. സ്വന്തം അച്ഛന് ഓട്ടോ വാങ്ങാനുള്ള പണം വരെ സൂരജ് ഉത്രയുടെ പിതാവായ വിജയസേനനില്‍ നിന്നും വാങ്ങി. വിജയസേനന്‍ റബ്ബര്‍ കട നടത്തുകയാണ്, ഉത്രയുടെ അമ്മ മണിമേഖല ആയൂര്‍ ജവാഹര്‍ എല്‍ പി എസ് അധ്യാപികയാണ്.
ഒരു സാധാരണ കുടുംബാംഗമായ സൂരജിന് ഉത്രയുമായുള്ള വിവാഹം സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. വിവാഹത്തിന് സ്ത്രീധനമായി 96 പവന്‍ സ്വര്‍ണവും പണവും നല്‍കി. നാലേക്കര്‍ സ്ഥലം നല്‍കാമെന്നും പറഞ്ഞിരുന്നു. സൂരജ് ആഗ്രഹിച്ചിരുന്ന കാര്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ വാങ്ങി കൊടുത്തു.
അതിനിടെ ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും വേണമെന്ന് പറഞ്ഞു. വീട്ടുകാര്‍ അതും വാങ്ങി കൊടുത്തു. മകന്‍ ധ്രുവിന്റെ നൂലുകെട്ട് ചടങ്ങില്‍ 12 പവന്‍ സ്വര്‍ണം ലഭിച്ചു. ഉത്രയുടെ വീട്ടില്‍ നിന്നും മാസം തോറും പണം വാങ്ങി. സൂരജിന്റെ സഹോദരിക്ക് കോളേജില്‍ പോകാനായി സ്‌കൂട്ടര്‍ വാങ്ങി കൊടുക്കണമെന്ന് ഉത്രയുടെ വീട്ടുകാരോട് സൂരജും കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഉത്രയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെയാണ് ഉത്രയെ ഇല്ലാതാക്കി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന ആരംഭിച്ചത്.
തുടര്‍ന്ന് കൊലപാതകം എങ്ങനെ നടത്താമെന്ന് യുട്യൂബില്‍ പരതിയ സൂരജ് എത്തിയത് പാമ്പുകളിലായിരുന്നു. ഇതിനിടെ പാമ്പ്പിടുത്തക്കാരനായ സുരേഷിനെ പറ്റി അറിഞ്ഞ സൂരജ് ഇയാളെ പരിചയപ്പെടുകയും പാമ്പിനെ വാങ്ങുകയുമായിരുന്നു. രണ്ട് തവണ പാമ്പിനെ നല്‍കിയതിന് പ്രതിഫലമായി 15,000 രൂപ സൂരജ് സുരേഷിന് നല്‍കി. ഉത്രയെ കടിക്കുന്നതിന് മുമ്പ് സൂരജ് പാമ്പുകളെ ഉപദ്രവിച്ചുവെന്നും വളിപ്പെടുത്തി.
അതേസമയം ഉത്രയുടെ മൃതദേഹത്തിന് മുന്നില്‍ സൂരജും കുടുംബവും പൊട്ടിക്കരയുകയായിരുന്നു. സൂരജിനെ സമാധാനിപ്പിക്കാന്‍ നന്നേ പാടുപെട്ടിരുന്നുവെന്നും ഉത്രയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇത്തരം ഒരു ക്രൂരത സൂരജില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
from mangalam.com https://ift.tt/3eqmUeH
via IFTTT
No comments:
Post a Comment