കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി കിടപ്പുമുറിയില്‍ വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് മാതാപിതാക്കള്‍. കിടപ്പുമുറിയില്‍ കരിമൂര്‍ഖനെ കയറ്റിവിട്ട്, യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നു മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കൊല്ലം, അഞ്ചല്‍ ഏറം വെള്ളിശേരില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര (25) ഇക്കഴിഞ്ഞ മേയ് ഏഴിനാണു പാമ്പുകടിയേറ്റു മരിച്ചത്. രണ്ടുമാസം മുമ്പ് അണലിയുടെ കടിയേറ്റ് ഉത്ര ചികിത്സയില്‍ കഴിയവേയായിരുന്നു സംഭവം.
മരണത്തില്‍ നാട്ടുകാര്‍ അന്നേ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമികാന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍. ആരും പരാതി നല്‍കിയിരുന്നുമില്ല. എന്നാല്‍, ഉത്രയുടെ ഭര്‍ത്താവ് അടൂര്‍, പറക്കോട് കാരയ്ക്കല്‍ ശ്രീസൂര്യയില്‍ സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണു മാതാപിതാക്കള്‍ ഇപ്പോള്‍ എസ്.പിക്കു പരാതി നല്‍കിയിരിക്കുന്നത്.
സൂരജിന്റെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും മകളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുയായിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. വിവാഹത്തിനു 100 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ അതു മുഴുവന്‍ ഭര്‍ത്താവ് വിറ്റുതുലച്ചു. മകളെക്കൊണ്ടു സമ്മര്‍ദം ചെലുത്തി, പലപ്പോഴായി ലക്ഷങ്ങള്‍ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്. ഏറത്തെ കുടുംബവീട്ടില്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ ഉത്രയെ പിറ്റേന്നു രാവിലെ പാമ്പുകടിയേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടില്‍നിന്ന് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന്, ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ കഴിയവേയാണു ദുരൂഹസാഹചര്യത്തില്‍ മെയ് ഏഴിനു വീണ്ടും പാമ്പുകടിയേറ്റത്. രാവിലെ മണിമേഖല ചായയുമായെത്തി വിളിക്കുമ്പോള്‍ മകള്‍ക്ക് അനക്കമില്ലായിരുന്നു. ഉടന്‍ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാമ്പുകടിയേറ്റാണു മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, പാമ്പുകടിയേറ്റതു രണ്ടുമാസം മുമ്പാണെന്നു മാതാപിതാക്കള്‍ പറഞ്ഞു. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതര്‍ മരണം പാമ്പുകടിയേറ്റാണെന്ന് ആവര്‍ത്തിച്ചു. ഉത്രയുടെ െകെയില്‍ പാമ്പുകടിയേറ്റ പാടുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും മരണകാരണം സ്ഥിരീകരിച്ചു. തുടര്‍ന്ന്, വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയില്‍ കരിമൂര്‍ഖനെ കണ്ടെത്തുകയും ചെയ്തു. എ.സി. മുറിയുടെ ജനാല സംഭവദിവസം തുറന്നുകിടക്കുകയായിരുന്നു. അതു പിന്നീട് താന്‍ അടച്ചിരുന്നെന്നു മാതാവ് പറയുന്നു. ജനാല വഴിയാകാം പാമ്പ് മുറിക്കുള്ളില്‍ കയറിയതെന്നായിരുന്നു പോലീസിന്റെയും നിഗമനം.
സൂരജിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെയാണു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഫിനാന്‍സിങ് കമ്പനി ജീവനക്കാരനായ സൂരജും ഉത്രയുമായുള്ള വിവാഹം. ഇവര്‍ക്ക് ഒരുവയസുള്ള മകനുണ്ട്. അഞ്ചല്‍ സി.ഐ: സി.എല്‍. സുധീറിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
from mangalam.com https://ift.tt/2XnZwaA
via IFTTT
No comments:
Post a Comment