അഹമ്മദാബാദ്: ഗുജറാത്ത് മോഡലില്‍ ഏറെപേര്‍ അഭിമാനം കൊള്ളുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയെന്ന ഖ്യാതിയുള്ള ഗുജറാത്തിലെ അസര്‍വ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് 'ശവക്കുഴി' എന്ന് ഇരട്ടപ്പേര്. ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ഗുജറാത്തിലെ ഈ ആശുപത്രിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രക്ഷപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആയതോടെയാണ് ആശുപത്രിക്ക് പുതിയ പേര് വീണത്.
ബുധനാഴ്ച വരെ ഇവിടെ 338 പേര്‍ രോഗത്തില്‍ നിന്നും മോചിതരായപ്പോള്‍ 351 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഗുജറാത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും മരണം സംഭവിച്ചിരിക്കുന്നതും അസര്‍വ ആശുപത്രി സ്ഥിതി ചെയ്യുന്നു അഹമ്മദാബാദിലാണ്. ചൊവ്വാഴ്ച വരെ ജില്ലയില്‍ രോഗികള്‍ 8,945 ആയിരുന്നു. 5,346 പേര്‍ നിലവില്‍ രോഗികളാണ്. ചൊവ്വാഴ്ച വരെ ഗുജറാത്തില്‍ മൊത്തം രോഗികള്‍ 12,141 ആയിരുന്നു. മരണം 719 ും. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി രോഗം ഭേദമായി നടന്നുപോകുന്നവരേക്കാള്‍ മൃതദേഹങ്ങളായി മടങ്ങുന്നവരാണ് കൂടുതല്‍ എന്നാണ് ഉയര്‍ന്നിരിക്കുന്ന പരിഹാസം.
ചികിത്സാ പിഴവാണ് അസര്‍വ സര്‍ക്കാര്‍ ആശുപത്രി നേരിടുന്ന പ്രഥമ ആരോപണം. ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗികള്‍ വഴിയില്‍ കിടന്ന് മരിച്ചതടക്കമുള്ള പരാതി ആശുപത്രിയ്‌ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നിലവാരം കുറഞ്ഞ വെന്റിലേറ്റര്‍ ഉപയോഗിച്ചെന്ന പരാതി വേറെയുമുണ്ട്. ഇത്തരത്തിലുള്ള 300 ലധികം വെന്റിലേറ്ററുകള്‍ ഇവിടെയുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണമടഞ്ഞത് രണ്ടു മലയാളികളാണ്. പാലക്കാട് ചിറ്റിലഞ്ചേരി നീലിച്ചിറ വീട്ടില്‍ മോഹനകുമാരനായിരുന്നു ഇവിടെ കിടന്ന് മരിച്ച മലയാളികളിലെ പുതിയ ഇര.
വ്യാഴാഴ്ച വീട്ടില്‍ നിന്നും ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ എത്തിച്ച മോഹന കുമാരനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഭേദമായെന്ന് പറഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയെങ്കിലൂം പിന്നീട് ഇദ്ദേഹം മരിക്കുകയായിരുന്നു. നേരത്തേ മെയ് ആദ്യവാരം ആലപ്പുഴ സ്വദേശിയും മരണമടഞ്ഞിരുന്നു. മോഹനകുമാരന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട ആശുപത്രി പക്ഷേ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സോ ഒപ്പം പോകുന്നവര്‍ക്ക് സുരക്ഷാ വസ്ത്രമോ നല്‍കിയില്ല. അതേമസയം ആശുപത്രിയില്‍ ഇത്രയും മരണത്തിന് കാരണമായി അധികൃതര്‍ പറയുന്നത് രോഗികളുടെ ആധിക്യമാണ്. ഇങ്ങോട്ട് റഫര്‍ ചെയ്യുന്നതില്‍ കുടുതലും ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണെന്നും ഇവര്‍ പറയുന്നു.
from mangalam.com https://ift.tt/36iRa8q
via IFTTT
No comments:
Post a Comment