അന്തിമ അറിയിപ്പ് കിട്ടിയില്ലെന്ന് വിമാനക്കമ്പനികള്‍; പറക്കുംമുമ്പ് അറിയേണ്ടത് ഈ സുരക്ഷാ കാര്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 21, 2020

അന്തിമ അറിയിപ്പ് കിട്ടിയില്ലെന്ന് വിമാനക്കമ്പനികള്‍; പറക്കുംമുമ്പ് അറിയേണ്ടത് ഈ സുരക്ഷാ കാര്യങ്ങള്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാുമെന്നറിയിച്ച കേന്ദ്ര സര്‍ക്കാര്‍, ടിക്കറ്റ് നിരക്ക് വരെ പ്രഖ്യാപിച്ചിട്ടും ഇന്നലെ രാത്രി െവെകിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രമാണോ സര്‍വീസ് നടത്തുകയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതാണു പ്രശ്‌നം. സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ അറിയിപ്പ് ഇന്നലെ രാത്രി വരെയും ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡിഗോ, സ്‌െപെസ് ജെറ്റ് കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി. ക്യാബിന്‍ ക്രൂവിന്റെ കോവിഡ് പരിശോധനയടക്കമുള്ള കാര്യങ്ങള്‍ക്ക് ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, പറക്കാനുള്ള അറിയിപ്പായിട്ടില്ല. അന്തിമ അനുമതി ലഭിച്ചാല്‍ അവസാന തയാറെടുപ്പിന് 24 മണിക്കൂറോളം വേണ്ടിവരുമെന്നു സ്‌െപെസ് ജെറ്റ് പ്രതിനിധി വികാസ് പാട്ടീല്‍ പറഞ്ഞു. അതിനിടയില്‍ വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളും പുറത്തുവന്നു

* യാത്രക്കാര്‍ വെബ്‌െസെറ്റ് വഴി ചെക്കിന്‍ ചെയ്തതിനു ശേഷമേ വിമാനത്താവളത്തിലെത്താവൂ. ഒരു ചെക്കിന്‍ ബാഗും ഒരു ഹാന്‍ഡ് ബാഗും മാത്രം. ബാഗേജ് ടാഗ്/തിരിച്ചറിയല്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് ഒട്ടിക്കണം. ട്രോളി ഉപയോഗം പരമാവധി ഒഴിവാക്കുക.

* ആരോഗ്യസേതുവും അതില്‍ ഗ്രീന്‍ അടയാളവും നിര്‍ബന്ധം. ഡൗണ്‍ലോഡ് ചെയ്യാന്‍ വിമാനത്താവളത്തില്‍ സൗകര്യമുണ്ടാകും. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു വേണ്ട.

* യാത്രാസമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം. വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പ് മാസ്‌കും െകെയുറയും ധരിക്കണം. വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശരീരോഷ്മാവ് പരിശോധനയുണ്ടാകും. കോവിഡ് ലക്ഷണമുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല.

* ടിക്കറ്റും ആരോഗ്യാവസ്ഥയും പരിശോധിച്ചതിനു ശേഷം ബാഗേജ് കൗണ്ടറിലേക്ക്. അവിടെ ടിക്കറ്റ് നമ്പര്‍ ചില്ലു ജാലകത്തിലൂടെ കാണിക്കണം. സാനിെറ്റെസ് ചെയ്തുകിട്ടുന്ന ബാഗുകളില്‍ അവിടെനിന്നു ലഭിക്കുന്ന ടാഗ് പതിക്കണം.

* ഡിപ്പാര്‍ച്ചര്‍ മേഖലയില്‍ ഭക്ഷണപാനീയങ്ങള്‍ ലഭിക്കും. മാലിന്യമെറിയരുത്. മാസ്‌കും െകെയുറയും ടിഷ്യു പേപ്പറുമെല്ലാം നിര്‍ദിഷ്ട ബിന്നുകളിലിടണം.

* വിമാനത്തില്‍ കയറുന്നതിനു മുമ്പ് മൂന്നു ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്, മുഖാവരണം, സാനിെറ്റെസര്‍ എന്നിവയടങ്ങുന്ന കിറ്റ് ലഭിക്കും. അവ ധരിക്കണം.

* ഗര്‍ഭിണികള്‍, വയോധികര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ യാത്ര പരമാവധി ഒഴിവാക്കണം.

* യാത്ര ചെയ്‌തെത്തുന്ന സംസ്ഥാനത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കണം.

* െകെവശം ലോഹനിര്‍മിതമായ എന്തെങ്കിലുമുണ്ടെങ്കില്‍ മാറ്റിവച്ച് സുരക്ഷാ പരിശോധന എളുപ്പമാക്കാന്‍ സഹകരിക്കണം.

* വിമാനത്തില്‍ ഭക്ഷണമോ പ്രസിദ്ധീകരണങ്ങളോ ലഭിക്കില്ല. ഭക്ഷണവുമായി വിമാനത്തില്‍ കയറാനും അനുവാദമില്ല.

* വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗവും നടത്തവും പരമാവധി ഒഴിവാക്കണം.



from mangalam.com https://ift.tt/3cTb7VV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages