ഒരു ഞായറാഴ്ച ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ക്ക് വരാം....; മാര്‍ജോര്‍ജ് ആലഞ്ചേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 21, 2020

ഒരു ഞായറാഴ്ച ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ക്ക് വരാം....; മാര്‍ജോര്‍ജ് ആലഞ്ചേരി

കൊച്ചി : അമ്പതില്‍ കവിയാത്ത ആളുകളുമായി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സീറോമലബാര്‍ സഭാധ്യക്ഷനും കെ.സി.ബി.സി പ്രസിഡന്റുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി. അപ്പോഴും നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും വേണം. കുര്‍ബാനകളുടെ എണ്ണം കൂട്ടാം.

ഒരു ഞായറാഴ്ച ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍നിന്ന് രണ്ടുപേര്‍ക്ക് വരാം. എന്നാല്‍ ആളുകള്‍ കൂടാനിടയുള്ള പ്രദക്ഷിണങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പെരുന്നാളുകള്‍ എന്നിവയൊന്നും നടത്തരുത്. കുടുംബകൂട്ടായ്മകള്‍ വഴിയും ആളുകളെ നിയന്ത്രിക്കാം. ഒന്നോ രണ്ടോ വര്‍ഷം ദാരിദ്ര്യാവസ്ഥയില്‍ കഴിയേണ്ടിവരും.

മുണ്ടുമുറുക്കിയുടുക്കണം. ജനങ്ങളുടെ സ്തോത്രകാഴ്ചകള്‍ കൊണ്ടാണ് പള്ളികള്‍ നടക്കുന്നത്. അതു ലഭിക്കാതെ വരുമ്പോള്‍... ഇപ്പോഴത്തെ സാഹചര്യത്തില്‍ ചോദിക്കുന്നതുതന്നെ ശരിയല്ല. എന്നാലും വിശ്വാസികള്‍ തരും. ഒരുവനും ഒറ്റയ്ക്ക് ഒന്നും നേടുന്നില്ല.

നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമ്പാദ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണം. അത് ധൂര്‍ത്തിനോ ആഡംബരങ്ങള്‍ക്കോ ഉപയോഗിക്കരുത്. കോടികള്‍ മുടക്കി പള്ളികള്‍ എന്ന ചിന്താഗതി വരുന്നത് ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ല.



from mangalam.com https://ift.tt/3bQmjRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages