താപനില കൂടുതല്‍; കൊച്ചിയില്‍ അഞ്ചുപേരും കരിപ്പൂരില്‍ മൂന്നുപേരും ഐസൊലേഷനില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

താപനില കൂടുതല്‍; കൊച്ചിയില്‍ അഞ്ചുപേരും കരിപ്പൂരില്‍ മൂന്നുപേരും ഐസൊലേഷനില്‍

കൊച്ചി/കരിപ്പൂർ: കേരളത്തിൽ മടങ്ങിയെത്തിയ പ്രവാസികളിൽ കൊച്ചിയിൽ അഞ്ചുപേരെയും കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചരാത്രി 10 മണിയോടെയാണ് അബുദാബിയിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയത്. മടങ്ങിയെത്തിയ പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പുറത്തെത്തിച്ചത്. അബുദാബിയിൽ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ചു പേരെ രോഗ സംശയത്തെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ താപനില കൂടുതലായി കണ്ടതിനെത്തുടർന്നാണ് ഇവരെ ആലുവ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയത്. അഞ്ചുപേരിൽ കണ്ണൂർ സ്വദേശിയായ ഒരാളുടെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചു ആംബുലൻസുകളിലായാണ് ഇവരെ വിമാനത്താവളത്തിൽ നിന്ന് കളമശ്ശേരിക്കു കൊണ്ടു പോയത്. പരിശോധനകൾക്കു ശേഷം വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്. നേരത്തെ അബുദാബി വിമാനത്താവളത്തിലെ പരിശോധനയിൽ ഇവർക്കു കുഴപ്പമൊന്നും കണ്ടിരുന്നില്ല. നിരീക്ഷണത്തിൽ കഴിയാൻ താല്പര്യം പ്രകടിപ്പിച്ച 17 പേരെ കളമശ്ശേരിയിലെ എസ് സി എം എസിലെനിരീക്ഷണത്തിലേക്ക് കൊണ്ടുവന്നത്. അതിൽ കണ്ണൂർ സ്വദേശിനിയായ ഒരു ഗർഭിണിയുമുണ്ട്. അവരെ ഇന്ന് കണ്ണൂരിലേക്ക് അയക്കും. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടത് മൂന്നുപേർക്ക്. രാത്രി ഒന്നുവരെ നടന്ന പരിശോധനയിലാണ് മൂന്നുപേരെ ഐസൊലേഷനിലേക്ക് മാറ്റിയത്. രണ്ടുപേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. വൃക്കരോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും, ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. കൊച്ചിയിലെത്തിയ യാത്രക്കാരിൽ 49 ഗർഭിണികളും നാല് കുട്ടികളുമുണ്ട്. 30 പേർ മരണാനന്തര ചടങ്ങുകൾക്കെത്തിയവരാണ്. മെഡിക്കൽ എമർജൻസിയിൽ 16 പേരുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരിൽ 85 പേർക്ക് വീടുകളിൽത്തന്നെ നിരീക്ഷണം അനുവദിച്ചെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഇതിൽ 51 പേർ അടിയന്തര ചികിത്സയ്ക്കാണു വരുന്നത്. 19 ഗർഭിണികൾ, 75 വയസ്സിനു മുകളിലുള്ള ആറുപേർ, കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായെത്തിയ രണ്ടുപേർ എന്നിവരെയും സ്വയം നിരീക്ഷണത്തിൽ വീടുകളിലേക്ക് പോകാനനുവദിച്ചു. Content Highlights: High Temperature ; Five NRIs in Kochi, three in Karipur quarantined


from mathrubhumi.latestnews.rssfeed https://ift.tt/2zgFE0O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages