ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ മാത്രം 2,411 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കനുസരിച്ച് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ 37,776 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 1,223 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്. എന്നാല്‍, ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുറയുന്നുണ്ട്.
അതേ സമയം ലോകത്ത് 2.42ലക്ഷം ആളുകള്‍ ഇതുവരെ മരിച്ചു. അമേരിക്കയില്‍ മരണം 66271 ആയി. രോഗബാധിതരുടെ എണ്ണം 11137494് ലോകത്താകമാനം 34.40ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇറ്റലിയില്‍ മരണം 28710 ആയപ്പോള്‍ സ്‌പെയിനിലേത് 25100 ആയി. രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്.
രാജ്യത്ത് ഇതുവരെ 10 ലക്ഷം കോവിഡ് പരിശോധനകള്‍ നടന്നതായി കോവിഡ് നിരീക്ഷണത്തിനുള്ള ഇന്നതാധികാര സമിതി പറഞ്ഞു. ഇതുവരെ 10,018 പേരുടെ രോഗം ഭേദമായിട്ടുമുണ്ട്. മുംബൈയില്‍ 547 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ മരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 322 ആയി. മഹാരാഷ്ട്രയില്‍ 790 പുതിയ കേസുകളും 36 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
from mangalam.com https://ift.tt/3bZbLka
via IFTTT
No comments:
Post a Comment