രാജി പ്രഖ്യാപിച്ച് ലോക വ്യാപാര സംഘടന മേധാവി; ഓഗസ്റ്റ് 31ന് സ്ഥാനമൊഴിയുമെന്ന് റോബര്‍ട്ടോ അസെവെഡോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

രാജി പ്രഖ്യാപിച്ച് ലോക വ്യാപാര സംഘടന മേധാവി; ഓഗസ്റ്റ് 31ന് സ്ഥാനമൊഴിയുമെന്ന് റോബര്‍ട്ടോ അസെവെഡോ

ജനീവ: കൊറോണ വൈറസ് മഹാമാരി നിയന്ത്രിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ)യിലെ ഉന്നതന്‍ രാജിക്കൊരുങ്ങുന്നു. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസെവെഡോയാണ് ഓഗസ്റ്റ് 31ന് താന്‍ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കിയത്. വ്യാഴാഴ്ച ഡബ്ല്യൂടിഒ വെര്‍ച്വല്‍ യോഗത്തിലാണ് റോബര്‍ട്ടോ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

കൊവിഡ് ലോക സമ്പദ്‌വ്യവസ്ഥയേയും വ്യാപാരത്തേയും തകിടം മറിച്ച സമയത്താണ് കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി അവശേഷിക്കേ രാജി പ്രഖ്യാപിക്കുന്നതെന്ന് ഡബ്ല്യൂടിഒ വ്യക്തമാക്കി.

ബ്രസീലിയന്‍ പ്രതിനിധിയായ റോബര്‍ട്ടോ രണ്ടാം തവണയാണ് ഡബ്ല്യൂടിഒ മേധാവിയായി തുടരുന്നത്. 2021 സെപ്തംബര്‍ വരെയായിരുന്നു കാലാവധി. 2021ല്‍ നടക്കുന്ന ട്വല്‍ത് മിനിസ്റ്റീയല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധതിരിയാതെ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് കുടുതല്‍ സാവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് നേരത്തെ സ്ഥാനമൊഴിയുന്നതെന്നാണ് റോബര്‍ട്ടോ അസെവെഡോയുടെ മറുപടി.

ചുമതലയില്‍ തുടരുന്ന അവസാന ദിവസം വരെ സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിക്കും. സ്ഥാനത്യാഗം തന്റേയും കുടുംബത്തിന്റെയും വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയുടെ നന്മയെ മുന്‍നിര്‍ത്തിയാണെന്നും അസെവെഡോ പറയുന്നു.



from mangalam.com https://ift.tt/2WvVgXi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages