അംഫാന്‍ ചുഴലിക്കാറ്റ്; കേരളം സഞ്ചാരപാതയിലില്ല; മഴ തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

അംഫാന്‍ ചുഴലിക്കാറ്റ്; കേരളം സഞ്ചാരപാതയിലില്ല; മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് അറിയിപ്പ്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് ഇന്ന് കൂടുതല്‍ ശക്തമാവും. നാളെ ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കലിലേക്ക് തിരിയുമെന്നുമാണ് ഇപ്പോഴത്തെ നിരീക്ഷണം. കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്തമഴയും കാറ്റും തുടരും. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2Z6HZ9E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages