കല്‍പ്പറ്റ: പോലീസ് പതിനെട്ടവും പയറ്റിയിട്ടും സമ്പര്‍ക്കമുള്ളവരുടെ വിവരം വെളിപ്പെടുത്താതെ കോവിഡ് രോഗിയായ കഞ്ചാവ് കേസ് പ്രതി. കേസെടുക്കുമെന്നും ജയിലിലടക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടും മാനന്തവാടി കമ്മന സ്വദേശിയായ ഇരുപതു വയസുകാരന് കുലുക്കമില്ല. ഈ യുവാവില്‍നിന്നാണ് മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് രോഗം പടര്‍ന്നത്. ഇവരുമായി വിവിധതലങ്ങളില്‍ സമ്പര്‍ക്കമുണ്ടായതിനാല്‍ ജില്ലാ പോലീസ് മേധാവി അടക്കം എഴുപതോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനവും സ്തംഭിച്ചു.
കോവിഡ് ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ ചോദ്യം ചെയ്യാന്‍ രണ്ട് പോലീസുകാര്‍ ഇന്നലെ എത്തിയത് പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ്. ആരോഗ്യവകുപ്പ് അധികൃതരും മാറിമാറി ചോദിച്ചിട്ടും യുവാവ് സഹകരിച്ചില്ല. മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട കണ്ണികളെക്കുറിച്ചുള്ള വിവരം ചോരുമെന്ന് കരുതി യുവാവ് മന:പൂര്‍വം വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്‌നാട്ടില്‍ കോവിഡ് പടര്‍ന്ന കോയമ്പേട് നിന്നെത്തിയ മാനന്തവാടിയിലെ ലോറി ഡ്രൈവറുടെ മകന്റെ സുഹൃത്താണ് കഞ്ചാവ് കേസ് പ്രതി.
ഡ്രൈവറുടെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഞ്ചാവ് കേസ് പ്രതി ലോക്ഡൗണ്‍ ലംഘിച്ച് െബെക്കില്‍ കറങ്ങി നടന്നപ്പോള്‍ ഏപ്രില്‍ 28ന് പോലീസ് പിടിയിലായിരുന്നു. അന്ന് യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. ആ ദിവസം മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ യുവാവിനെ ചോദ്യം ചെയ്ത പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. കേസുമായി ബന്ധപ്പെട്ട് പിന്നീട് മാനന്തവാടി ഡിെവെ.എസ്.പി. ഓഫീസിലേക്കും യുവാവിനെ വിളിപ്പിച്ചിരുന്നു. ഓഫീസില്‍ എത്തിയ യുവാവുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പക്ഷെ മാനന്തവാടി ഡിെവെ.എസ്.പിയുടെ സുരക്ഷാ ചുമതലയുള്ള ഒരു പോലീസുകാരനും രോഗംബാധിച്ചു. മേയ് 10നാണ് യുവാവിന് രോഗം സ്ഥരീകരിക്കുന്നത്. അതിനുമുമ്പ് ലോറി ഡ്രൈവറുടെ മകനുമായി കഞ്ചാവ് കേസ് പ്രതിക്ക് സമ്പര്‍ക്കമുണ്ടായെന്നു വ്യക്തമായിരുന്നു. പക്ഷേ യുവാവുമായി സമ്പര്‍ക്കമുണ്ടായ പോലീസുകാര്‍ ക്വാറെന്റെനില്‍ പോകാതെ ജോലി ചെയ്തത് സ്ഥിതി വഷളാക്കി.
മാനന്തവാടി ഡിെവെ.എസ്.പിയാകട്ടെ അദേഹത്തിന്റെ അധികാര പരിധിയിലുള്ള സ്‌റ്റേഷനുകളില്‍ പോവുകയും കീഴുദ്യോഗസ്ഥരുമായും മേലുദ്യോഗസ്ഥനുമായും മറ്റ് വകുപ്പുകളിലെ ജീവനക്കാരുമായും ഇടപെടുകയും ചെയ്തു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി ക്വാറെന്റെന്‍ നിര്‍ദേശിച്ചില്ലെങ്കിലും ഏതാനും ദിവസങ്ങളായി വയനാട് ജില്ലാ പോലീസ് മേധാവി, മാനന്തവാടി ഡി.െവെ.എസ്.പി., ബത്തേരി സി.ഐ., രണ്ട് എസ്.ഐമാര്‍ എന്നിവര്‍ അടക്കം എഴുപതോളം പോലീസ് സേനാംഗങ്ങള്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഡിെവെ.എസ്.പിയുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
from mangalam.com https://ift.tt/2WW2NOm
via IFTTT
No comments:
Post a Comment