മുംബൈ: മാഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച മാത്രം 1,606 പുതിയ കോവിഡ് കേസുകളും 67 മരണവുമാണ് സംസ്ഥാനത്ത് സ.ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 30,706 ആയി. 1,135 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്. മുംബൈയിലും കോവിഡ് അതിതീവ്രമാകുകയാണ്.
മുംബൈയില്‍ മാത്രം ഇതുവരെ 18,555 രോഗബാധിതരാണുള്ളത്. 696 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,088 പേര്‍ക്കാണ് രോഗം ഭേദമായത്. മുംബൈയും മെട്രോ പൊളിറ്റന്‍ മേഖലയും ഉള്‍പ്പെടുന്നിടത്ത് കോവിഡ് കേസുകളുടെ എണ്ണം 23,193 ആയി. 768 മരണവും സ്ഥിരീകരിച്ചു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 67 മരണത്തില്‍ 41 ഉം സ്ഥിരീകരിച്ചത് മുംബൈയിലായിരുന്നു. താനെയിലും പൂനെയിലും ഏഴു വീതം, ഔറംഗബാദ് അഞ്ച്, ജലഗോണ്‍ മൂന്ന, മിറ ഭയന്ദാര്‍ രണ്ട്, നാഷിക്, സോളാപൂര്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് സ്ഥിരീകരിച്ചത്. മറ്റൊരു ഹോട്ട്‌സ്‌പോട്ടായ പൂനെയില്‍ 3,302 കോവിഡ് കേസുകളും 179 മരണവും സ്ഥിരീകരിച്ചു.
ഔറംഗബാദില്‍ രോഗബാധിതരുടെ എണ്ണം 776 ല്‍ നില്‍ക്കുകയാണ്. 25 മരണവും ഇതിനോടകം സ്ഥിരീകരിച്ചു. സോളാപൂരില്‍ 362 കോവിഡ് കേസുകളും 21 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 1516 കണ്ടെയ്‌മെന്റ് സോണുകളാണുള്ളത്. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് ഡ്യൂട്ടിയ്ക്കായി സെന്‍;്രടല്‍ ആംഡ് പോലീസ് ഫോഴ്‌സിന്‍െ(സിഎപിഎഫ്) നിയോഗിച്ചു. മുംബൈ, പൂനെ, മലേഗോണ്‍, അമരാവതി ഉള്‍പ്പെടെയുള്ളിടത്താണ് കോവിഡ് അനുബന്ധ ഡ്യൂട്ടികള്‍ക്കായി സിഎപിഎഫിനെ നിയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
from mangalam.com https://ift.tt/3fVbzEJ
via IFTTT
No comments:
Post a Comment