ബെയ്ജിങ്: കൊറോണ ലോകത്ത് പടര്‍ന്നതുമുതല്‍ ചൈനയ്‌ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു അമേരിക്ക. എല്ലാവരും ഈ ആരോപണം തള്ളിയപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് തന്റെ ആരോപണത്തില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ യുഎസിന്റെ ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ചിരിക്കുകയാണ് ചൈന.
ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനിലെ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്‌ഫെങ് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നു എന്നാലിത് മാരകമായ വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകളെ നശിപ്പിക്കാനായിരുന്നു നിര്‍ദേശമെന്നും ലിയു പറഞ്ഞു. എന്നാല്‍, ഈ കാര്യത്തില്‍ അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് മറ്റ് രാജ്യങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ലിയു കുറ്റപ്പെടുത്തി.
ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഇങ്ങനെ പറഞ്ഞത്. കൂടാതെ മാരകമായ ഇത്തരം അജ്ഞാത രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നും ലിയു പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവിട്ടതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. വൈറസിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു ചൈന സെന്‍സറിങ് ഏര്‍പ്പെടുത്തിയെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു. എവിടെനിന്നാണു വൈറസിന്റെ തുടക്കം, എങ്ങനെയാണു മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
from mangalam.com https://ift.tt/2z6k13r
via IFTTT
No comments:
Post a Comment