വാഷിങ്ടൺ/ ബ്രസീലിയ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. 18.10 ലക്ഷത്തിലധികം പേർ രോഗവിമുക്തി നേടി. 25.94 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 44,828 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. അമേരിക്കയിൽ നിത്യവും ആയിരത്തിലധികം പേർ മരണപ്പെടുന്ന നില തുടരുകയാണ്. കോവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. ഇതുവരെ 15.07 ലക്ഷം ആളുകൾക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. അമേരിക്ക കഴിഞ്ഞാൽ മരണസംഖ്യ ഏറ്റവും കൂടുതലുള്ളത് യുകെയിലാണ്. 34,466 പേർ. 24 മണിക്കൂറിനിടെ 468 പേരാണ് യുകെയിൽ മരിച്ചത്. എന്നാൽ ഒരു ദിവസത്തെ മരണത്തിൽ യുകെയെ പിന്തള്ളി ബ്രസീലാണ് മുന്നിൽ.816 പേരാണ് 24 മണിക്കൂറിനിടെ ബ്രസീലിൽ മരണപ്പെട്ടത്. ബ്രസീലിന്റെ അവസ്ഥ അതീവ ഗുരുതരമായനിലയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലിൽ ഒരു ദിവസത്തിനിടെ റിപ്പോർട്ട്ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. പ്രസിഡന്റ് ജയിൽ ബൊൽസനാരോയുടെ നടപടികളാണ് ബ്രസീലിൽ സ്ഥിതി രൂക്ഷമാക്കിയത്. ലോക്ക്ഡൗൺ പ്രഖ്യാപനം തന്നെ വൈകിയാണ് ബ്രസീലിൽ പ്രഖ്യാപിച്ചത്. ഈ അവസ്ഥയിലൂടെ രാജ്യം കടന്നു പോകുമ്പോഴുംനിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ്. യുഎസും സ്പെയിനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. സ്പെയിൻ -2.77ലക്ഷം, റഷ്യ-2.72 ലക്ഷം, യുകെ- 2.40 ലക്ഷം, ബ്രസീൽ-2.33ലക്ഷം, ഇറ്റലി -2.25 ലക്ഷം, ഫ്രാൻസ് -1.8 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യയെങ്കിലും മരണ നിരക്ക് കുറവാണ്-2537. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ സ്ഥിരീകരിച്ച കേസുകൾ 82,941 ആണ്. അതേ സമയം ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകൾ 90,000 കടന്നു. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 15.07 ലക്ഷം 89,599 സ്പെയിൻ 2.77ലക്ഷം 27563 റഷ്യ 2.72 ലക്ഷം 2537 യുകെ 2.40ലക്ഷം 34,466 ഇറ്റലി 2.25ലക്ഷം 31763 ബ്രസീൽ 2.33ലക്ഷം 15,633 ഫ്രാൻസ് 1.80ലക്ഷം 27,625 ജർമ്മനി 1.76ലക്ഷം 8027 തുർക്കി 1.48 ലക്ഷം 4096 ഇറാൻ 1.18ലക്ഷം 6,937 ഇന്ത്യ 90,648 2871 പെറു 88,541 2,523 ചൈന 82,941 4,633 content highlights:World covid 19 Updates, US deaths reaches 90,000, Brazil deaths increases
from mathrubhumi.latestnews.rssfeed https://ift.tt/3bDytgH
via
IFTTT
No comments:
Post a Comment