ന്യൂഡല്‍ഹി : ചാരവൃത്തിയില്‍ ഉള്‍പ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബീദ് ഹുസൈന്‍, താഹിര്‍ ഖാന്‍ എന്നിവരെയാണ് പുറത്താക്കിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്ന ഇവര്‍ പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനു (ഐഎസ്‌ഐ) വേണ്ടി പ്രവര്‍ത്തിച്ചെന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
'നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സര്‍ക്കാര്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു' വെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
from mangalam.com https://ift.tt/2Y1KyYr
via IFTTT
No comments:
Post a Comment