മന്ത്രി ശൈലജ ‘ഹീറോ’യെന്ന് കമൽ; തമിഴകത്തിന് കേരളത്തെ മാതൃകയാക്കാമെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

മന്ത്രി ശൈലജ ‘ഹീറോ’യെന്ന് കമൽ; തമിഴകത്തിന് കേരളത്തെ മാതൃകയാക്കാമെന്ന് മന്ത്രി

ചെന്നൈ: കേരളത്തിൽ കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നു വിശേഷിപ്പിച്ച് നടൻ കമൽഹാസൻ. തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം കെ.കെ. ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമൽഹാസന്റെ പരാമർശം.‘‘ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ’’ -കമൽ പറഞ്ഞു. പ്രശംസയ്ക്ക് നന്ദി അറിയിച്ച മന്ത്രി ആരോഗ്യപ്രവർത്തകരാണ് കേരളത്തിലെ യഥാർഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും കമലിന് മറുപടി നൽകി. കേരളത്തിന്റെ മാതൃക തമിഴ്‌നാടിന് പിന്തുടരാമെന്ന് മന്ത്രി കമലിനോട് പറഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിനാണ് കമൽഹാസൻ ഓൺലൈൻ സംവാദം ഒരുക്കിയത്.“മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സർക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ സഹകരണമില്ലെങ്കിൽ ഇത് നടപ്പാക്കുക പ്രയാസമാണ്. ജനുവരിയിൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ കേരളത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചിരുന്നു. മതനേതാക്കളുമായി യോഗം ചേർന്ന് ആലോചിച്ച് ആരാധനാലയങ്ങൾ അടച്ചിട്ടു. മികച്ച ക്വാറന്റീൻ സംവിധാനങ്ങൾ ഉറപ്പാക്കിയതിനാൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം കാര്യമായി കുറയ്ക്കാൻ സാധിച്ചു” -മന്ത്രി പറഞ്ഞു. ഓരോനിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താങ്കളിൽനിന്ന് തുടർന്നും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നതായി കമൽ മന്ത്രിയോടു പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സർക്കാരിനെ സഹായിക്കാൻ നിറമോ പാർട്ടിയോ നോക്കാതെ സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങൾ ഇനിയും വേണ്ടിവരുമെന്നും കമൽ മന്ത്രിയെ അറിയിച്ചു. ഏത് ഭാഷയിൽ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്നും ബി.ബി.സി.ക്ക് നൽകിയ അഭിമുഖം താൻ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/2BpCSHJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages