ശേഷിയുടെ പലമടങ്ങ് തടവുകാര്‍; കോവിഡ് ഭീഷണിയില്‍ ജയിലുകള്‍, ജയില്‍പുള്ളിക​ളെ അടുക്കിക്കിടത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

ശേഷിയുടെ പലമടങ്ങ് തടവുകാര്‍; കോവിഡ് ഭീഷണിയില്‍ ജയിലുകള്‍, ജയില്‍പുള്ളിക​ളെ അടുക്കിക്കിടത്തുന്നു

തിരുവനന്തപുരംഃ സംസ്ഥാനത്തെ ജയിലുകള്‍ കോവിഡ് ഭീഷണിയില്‍. മൂന്നു ജയിലുകളില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂടുതല്‍ ജയിലുകള്‍ ജാഗ്രതയിലായി. നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലുകളിലാണു രണ്ടു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതിക്കു രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ജയിലിലും വീട്ടിലും നിരീക്ഷണത്തിലാണ്. കോവിഡ് ഭീഷണിക്കിടയിലും ജയിലുകളില്‍ തടവുകാര്‍ അനുഭവിക്കുന്നതു നരകയാതനയാണ്. പരോള്‍ നല്‍കിയും തടവില്‍ ഇളവു നല്‍കിയും തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന സുപ്രീം കോടതി വിധി കാറ്റില്‍ പറത്തിയാണ് പല ജയില്‍ മുറികളിലും തടവുകാരെ അടുക്കിക്കിടത്തുന്നത്. കേരളത്തിലെ എല്ലാ ജയിലിലും ശേഷിയുടെ പലമടങ്ങ് തടവുകാരുണ്ട്.

അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു ലഭിച്ച പരാതികളില്‍ സര്‍ക്കാരിനോടു മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 750 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍, ഇവിടെ 1250 പേരില്‍ കൂടുതലുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 150 തടവുകാര്‍ക്ക് പരോള്‍ നല്‍കിയെങ്കിലും ഈ മാസം നാലിനു മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂരില്‍ 738 പേരും വിയ്യൂരില്‍ 504 പേരുമാണുള്ളത്. ശേഷിയെക്കാള്‍ വളരെക്കൂടുതലാണിത്.

കോവിഡ് ഭീതി എന്നൊഴിയുമെന്നു വ്യക്തമല്ല. തടവുകാരില്‍, പകുതി കാലാവധി കഴിഞ്ഞവരെ ശിക്ഷയുടെ ഭാഗമായി സാമൂഹിക സേവനത്തിനും കോവിഡ് രോഗികളെ സഹായിക്കുന്നതിനുമായി വിനിയോഗിക്കാമെന്നു പല സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. ഒരുതവണമാത്രം കുറ്റം ചെയ്തവര്‍ക്കും പലതവണ പരോളില്‍ ഇറങ്ങിയിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തവര്‍ക്കും പ്രേത്യക പരിഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വാടകക്കൊലയാളികള്‍, കൊലപാതകം തൊഴിലാക്കിയവര്‍, മത-ജാതി-രാജ്യസുരക്ഷ എന്നിവ സംബന്ധിച്ച കൊലയാളികള്‍, ജയില്‍ ഉദ്യോഗസ്ഥരെയും സന്ദര്‍ശകരെയും കൊല ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും െലെംഗിക അതിക്രമത്തിലൂടെ കൊലപ്പെടുത്തിയവര്‍, സാമ്പത്തിക നേട്ടത്തിനു കുട്ടികളെയും സ്ത്രീകളെയും കൊല ചെയ്തവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കു തടവുകാലത്തു മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ഇളവു നല്‍കാവുന്നതാണ്.

പ്രിസണ്‍ റൂള്‍ 545 അനുസരിച്ചുള്ള ആനുകൂല്യങ്ങളടക്കം മൂന്നില്‍ രണ്ടു ശിക്ഷ പൂര്‍ത്തിയാക്കിയവരെയും 14 വര്‍ഷം യഥാര്‍ഥ ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരെയും ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെയും ജയിലിനുള്ളില്‍ വിദ്യാഭ്യാസ-തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം കാട്ടിയവരെയും പ്രൊബേഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് അകാല വിടുതല്‍ നല്‍കാവുന്നതാണ്. ജയിലുകളില്‍ കോവിഡ് വന്‍ ദുരന്തം വിതയ്ക്കുന്നതിനു മുമ്പ് അധികാരികളുടെ കണ്ണു തുറക്കണമെന്നാണ് കുടുംബങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭ്യര്‍ഥന.



from mangalam.com https://ift.tt/3gHOEx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages