തിരുവനന്തപുരം: വിദേശത്തുനിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാലാവധിയിലെ ആശയക്കുഴപ്പം തീർത്ത് സർക്കാർ. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് പരിശോധന നടത്തി നെഗറ്റീവായവർ സർക്കാരിന്റെ ക്വാന്റൈൻ കേന്ദ്രങ്ങളിൽ ഏഴുദിവസം കഴിഞ്ഞാൽ മതി. ഏഴു ദിവസം കഴിഞ്ഞ് രോഗലക്ഷണമില്ലെങ്കിൽ വീടുകളിലേക്ക് വിടും. ഇവർ വീടുകളിൽ ഒരാഴ്ചകൂടി നിരീക്ഷണത്തിൽ കഴിയണം. എന്നാൽ, പരിശോധനയില്ലാതെ വരുന്നവരെ 14 ദിവസം അതാതു ജില്ലകളിൽ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നാണ് വ്യാഴാഴ്ച ചീഫ് സെക്രട്ടറി വിശദീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായവരാണ് വരുന്നത്. അതിനാൽ ഏഴുദിവസം ക്വാറന്റൈൻ കഴിഞ്ഞ് പരിശോധനയ്ക്കു ശേഷം രോഗലക്ഷണമില്ലാത്തവർ വീട്ടിൽ പോകുന്നതിൽ കേന്ദ്രവുമായി സംസാരിച്ച് വ്യക്തതവരുത്തി. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ നോക്കിയാണ് ക്വാറന്റൈൻ നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗർഭിണികളും കുട്ടികളും മുതിർന്നവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. Content Highlights:Corona Virus Pandemic; Expats Quarantine procedure
from mathrubhumi.latestnews.rssfeed https://ift.tt/3fu4xqi
via
IFTTT
No comments:
Post a Comment