തിരുവനന്തപുരം: മഴയ്‌ക്കൊപ്പം കുട്ടികളുടെ ആരവങ്ങളും അക്ഷരങ്ങളെയറിയാന്‍ പുതുതായെത്തുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും പുത്തനുടുപ്പിന്റെയും ബാഗിന്റെയും പുതുമണവുമില്ലാതെ ഇന്നു പുതിയ അധ്യയനവര്‍ഷാരംഭം. സ്‌കൂളുകള്‍ ഉറങ്ങിക്കിടക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍െലെനിലാണു ഫസ്റ്റ് ബെല്‍. വിക്‌ടേഴ്‌സിന്റെ ടിവി ചാനല്‍, പോര്‍ട്ടല്‍, ഫെയ്‌സ്ബുക്ക് പേജ് എന്നിവയില്‍ പ്ലസ് ടു ഇംഗ്ലീഷ് ക്ലാസോടെ ഇന്നു രാവിലെ എട്ടരയ്ക്കു മണിമുഴങ്ങും. വിശദമായ െടെംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
അധ്യയനം ഓണ്‍െലെന്‍ രീതിയിലാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് വീട്ടില്‍ ടെലിവിഷനോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികളാണ്. ഇവരുടെ പഠനം ഉറപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ നടപടിയെടുക്കും. സ്‌കൂളുകളില്‍ െകെറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍) നല്‍കിയ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ടെലിവിഷനുകളും ഇവര്‍ക്കായി ഉപയോഗിക്കാം. സമീപത്തെ വായനശാലകളടക്കം പ്രയോജനപ്പെടുത്താം. രാവിലെ 8.30 മുതല്‍ െവെകിട്ട് 5.30 വരെയാണ് വിവിധ ക്ലാസുകളിലേക്കുള്ള കുട്ടികള്‍ക്കുള്ള അധ്യയനം.
അര മണിക്കൂര്‍ വീതമാണ് വിദഗ്ധരുടെ ക്ലാസ്. ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും. അധ്യാപകര്‍ സ്‌കൂളിലെത്തേണ്ടെങ്കിലും വിക്‌ടേഴ്‌സിലെ ക്ലാസ് തീരുന്നമുറയ്ക്ക് വിദ്യാര്‍ഥികളുമായി വാട്‌സ്ആപ്പിലൂടെയോ ഫോണിലൂടെയോ ആശയവിനിമയം നടത്തണം. ഓണ്‍െലെന്‍ ക്ലാസുകള്‍ ഒരാഴ്ച വിലയിരുത്തിയതിനു ശേഷം മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകും. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സംശയങ്ങളും ആശങ്കകളും പൂര്‍ണമായും ദൂരീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞിട്ടില്ല.
പല ക്ലാസുകളില്‍ പഠിക്കുന്ന ഒന്നിലേറെ കുട്ടികളുള്ള വീട്ടില്‍ സാങ്കേതിക ഉപകരണങ്ങളുടെ കുറവും വലിയൊരു പ്രശ്‌നമാണ്. വിദ്യാര്‍ഥികളില്‍ നാലു ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമില്ലെന്നാണു കണക്ക്. രണ്ടു ശതമാനം കുട്ടികളുടെ വീട്ടില്‍ ടെലിവിഷനില്ല. സ്മാര്‍ട്ട്‌ഫോണുണ്ടെങ്കിലും നെറ്റ് കണക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മലയോര, കടലോര, ആദിവാസി മേഖലകളിലടക്കം ഓണ്‍െലെന്‍ ക്ലാസുകള്‍ സുഗമമാകണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാര്യമായ പിന്തുണ വേണ്ടിവരും.
പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളുടെ വീട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ തുറന്നാലും കുട്ടികളുടെ എണ്ണമെടുക്കുന്നത് ആറാം പ്രവൃത്തിദിവസത്തിലായിരിക്കില്ല. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അണ്‍ലോക്ക് തീരുമാനമനുസരിച്ച് സ്‌കൂള്‍ തുറക്കലിനു ജൂെലെ വരെ കാക്കണം. െകെറ്റ് വിക്‌േടഴ്‌സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റല്‍ 411, ഡെന്‍ നെറ്റ്‌വര്‍ക്ക് 639, കേരള വിഷന്‍ 42, ഡിജി മീഡിയ 149, സിറ്റി ചാനല്‍ 116 എന്നിങ്ങനെയാണു ചാനല്‍ നമ്പര്‍. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642-ാം നമ്പറില്‍ ചാനല്‍ ലഭിക്കും.
from mangalam.com https://ift.tt/36Oaz17
via IFTTT
No comments:
Post a Comment