കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി; തലസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി; തലസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതാത് സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 5 മുതല്‍ ഉണ്ടായ 57 മരണങ്ങള്‍ ഒരുമിച്ച് മെയ് 30നാണ്് പുറത്ത് വിട്ടത്. ഇതേ തുടര്‍ന്നായിരുന്നു നടപടി.

ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്നതിനായി എയിംസ്, ലോക് നായക് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവയ്ക്കാണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കാലതാമസത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനായി ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രി, ഗുരു തേഗ് ബഹാദൂര്‍ ആശുപത്രി, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരേ മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതേ തുടര്‍ന്ന് അടുത്തിടെ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സംവിധാനങ്ങള്‍ക്കുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളും പുറപ്പെടുവിച്ചിരുന്നു.



from mangalam.com https://ift.tt/2ZVQAw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages