എം.എല്‍.എയ്‌ക്കെതിരേ പരാതി നല്‍കിയ സ്ത്രീയുടെ എസ്‌റ്റേറ്റില്‍ തീപിടിത്തം; രണ്ടു കോടി രൂപയുടെ നഷ്ടം, കാട്ടുതീ അല്ലെന്നും കത്തിച്ചതാണെന്നും പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

എം.എല്‍.എയ്‌ക്കെതിരേ പരാതി നല്‍കിയ സ്ത്രീയുടെ എസ്‌റ്റേറ്റില്‍ തീപിടിത്തം; രണ്ടു കോടി രൂപയുടെ നഷ്ടം, കാട്ടുതീ അല്ലെന്നും കത്തിച്ചതാണെന്നും പരാതി

നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതി നല്‍കിയ സ്ത്രീയുടെ റബര്‍ എസ്‌േറ്ററ്റ് തീയിട്ടു നശിപ്പിച്ചതായി പരാതി. പൂക്കോട്ടുംപാടം റീഗള്‍ എസ്‌റ്റേറ്റിലെ 16 ഏക്കറിലാണു തീപിടിത്തമുണ്ടായത്. റബറും തേക്കുമരങ്ങളും കത്തി നശിച്ചു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളില്‍നിന്നായി കത്തിച്ചതാണെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ രാവിലെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും വനം വകുപ്പ് അധികൃതരും ചേര്‍ന്നാണു തീ അണച്ചത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ നിലനില്‍ക്കെ ആണ് അക്രമം. റീഗള്‍ എസ്‌േറ്ററ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പൂക്കോട്ടുംപാടം പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ഇതിനു ശേഷം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് നിരന്തരം എസ്‌റ്റേറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. എസ്‌േറ്ററ്റില്‍ അന്യായമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍വരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവ് ലംഘിച്ച് റബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. എസ്‌േറ്ററ്റിലേക്കുള്ള വഴി തടസപ്പെടുത്തിയത് കോടതി കമ്മിഷന്റെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്.

നേരത്തെ എസ്‌റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കുടില്‍കെട്ടിച്ചും സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ വീടനുവദിച്ചവരാണ് കുടില്‍കെട്ടിയതെന്നു കണ്ടെത്തിയതോടെ കോടതി ഉത്തരവിനെത്തുടര്‍ന്ന് പോലീസ് കുടിലുകള്‍ പൊളിച്ചു നീക്കുകയായിരുന്നു. ജയ മുരുഗേഷിനെതിരേ ആദിവാസി പീഡനനിരോധന പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ പരാതി കളവാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ െഹെക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.



from mangalam.com https://ift.tt/2yfvQDz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages