ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ 500 മുതല്‍ 5000 രൂപ വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ 500 മുതല്‍ 5000 രൂപ വരെ

തിരുവനന്തപുരം: കോവിഡ്ിപകര്‍ച്ച തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് 500 മുതല്‍ 2,500 രൂപ വരെ ആദ്യ തവണ പിഴ ഈടാക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 1,000 മുതല്‍ 4,000 രൂപ വരെയാകും. മിനിബസ്,ടെമ്പോ ട്രാവലര്‍ തുടങ്ങിയവയ്ക്ക് പിഴ 5,000 രൂപവരെയാകാം. മൂന്നാം തവണയും ചട്ടലംഘനം നടത്തിയാല്‍ കോടതി മുമ്പാകെ എത്തി പ്രോസിക്യൂഷന്‍ നടപടി നേരിടണം.

പിഴ ഈടാക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തും. സ്‌റ്റേഷനില്‍ തന്നെ പിഴ ഈടാക്കാന്‍ പോലീസിന് അധികാരം ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിട്ടയച്ച വാഹനങ്ങള്‍ പോലീസ് തിരികെ പിടിച്ചെടുക്കും. ഉടമകള്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ മേല്‍വിലാസം/മൊെബെല്‍ നമ്പര്‍ എന്നിവയിലൂടെ വാഹന ഉടമകളെ കണ്ടെത്തും.

പിഴ ഈടാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പോലീസിന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദില്‍നിന്നു നിയമോപദേശം നല്‍കി.35,000 വാഹനങ്ങളാണ് ഇതുവരെ പോലീസ് സംസ്ഥാനവ്യാപകമായി പിടിച്ചെടുത്തിട്ടുള്ളത്. ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും സ്‌റ്റേഷനില്‍ ഹാജരാക്കാമെന്ന നിബന്ധനയില്‍ പിഴ ഈടാക്കാതെ വാഹനങ്ങള്‍ ഇപ്പോള്‍ ഉടമകള്‍ക്ക് പോലീസ് വിട്ടുകൊടുക്കുന്നുണ്ട്.

നിശ്ചയിച്ചിട്ടുള്ള പിഴ ആദ്യതവണ രണ്ടാംതവണ

ഇരുചക്രവാഹനങ്ങള്‍ 5,00 1,000
ചെറിയ നാലു ചക്രവാഹനങ്ങള്‍ 1,000 2,000
ഇടത്തരം നാലു ചക്രവാഹനങ്ങള്‍ 2,000 4,000
മിനി ബസ്, ടെമ്പോ ട്രാവലര്‍: 2,500 5,000
ചരക്കുവാഹനങ്ങള്‍ 500 1000



from mangalam.com https://ift.tt/2V3TmN4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages