ദയയ്ക്ക് ലോക്ഡൗണില്ല; വെട്ടേറ്റ ‘സ്കൂപ്പ്’ ആശുപത്രിയിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 22, 2020

ദയയ്ക്ക് ലോക്ഡൗണില്ല; വെട്ടേറ്റ ‘സ്കൂപ്പ്’ ആശുപത്രിയിലെത്തി

കോട്ടയം: സെമിത്തേരിക്ക് അഭിമുഖമായി ചോരയൊലിച്ച് കിടക്കുകയായിരുന്നു സ്കൂപ്പ്. സാമൂഹികവിരുദ്ധർ വെട്ടിപ്പരിക്കേൽപ്പിച്ച സ്കൂപ്പ് എന്ന നായ ഇപ്പോൾ ആശുപത്രിയിൽ. പോലീസും മാധ്യമപ്രവർത്തകരും മൃഗസ്നേഹികളും ഒത്തുചേർന്നതോടെ സ്കൂപ്പ് മെല്ലെ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇവരുടെ ഇടപെടലിലൂടെ സ്കൂപ്പിന്റെ ഉടമയും അരികിലെത്തി.ചൊവ്വാഴ്ച സന്ധ്യക്കാണ് നായയെ കാണാതായതെന്ന് ഉടമ കോട്ടയം യൂണിയൻ ക്ലബ്ബിന് സമീപം അഞ്ചേരിൽ സെറീന പറയുന്നു. മഴയും ഇടിയും ഉണ്ടായപ്പോൾ വളപ്പിൽനിന്ന് പേടിച്ചോടിയതാണ്. നായയെ കാണാതായത് ഇവർ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. ബുധനാഴ്ച രാവിലെ 11.15-നാണ് മാധ്യമപ്രവർത്തകർ സി.എം.എസ്. കോളേജിനുസമീപം സെമിത്തേരിക്കുമുന്നിൽ ചോരയൊലിച്ച നിലയിൽ നായയെ കണ്ടത്. ചിത്രം ഫെയ്സ്ബുക്കിലിട്ടു. വിവരം പോലീസിനെയും അറിയിച്ചു.വെസ്റ്റ് സി.ഐ. എം.ജെ. അരുണും സംഘവും നായയെ പരിശോധിച്ചു. അനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ എന്ന സംഘടനയിലെ ബി.കെ. സുരേഷിനെ വിളിച്ചു. സുരേഷ്, സി.ടി. ശരത്ത്, സൂരജ്, നവീൻ, എയ്ഞ്ചൽ നായർ എന്നിവരെത്തി കോടിമത വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. തലയ്ക്കാണ് വെട്ടേറ്റതെന്ന് ഡോക്ടർ അറിയിച്ചു. ഒരു കണ്ണിനും തകരാറുണ്ട്. നായയെ വെട്ടിയത് ആരാണെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3cGn8xj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages