മലപ്പുറം: കോവിഡ് 19 കാലത്ത് ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കാൻ സർക്കാർ ചെലവാക്കിയതുക കേട്ടാൽ ഞെട്ടും. രണ്ടുഘട്ടമായി നൽകിയ പെൻഷൻ വീട്ടിലെത്തിക്കാനായി മാത്രം 22,86,93,000 രൂപയാണ് ചെലവഴിച്ചത്. പത്തുദിവസത്തെ ഇടവേളയിലാണ് രണ്ടു ഗഡുക്കളും നൽകിയത്. ഇത് ഒറ്റത്തവണയായി നൽകിയിരുന്നതെങ്കിൽ സർക്കാരിന് പതിനൊന്നു കോടിയോളം രൂപ ലാഭിക്കാമായിരുന്നു. കോവിഡ്-19 നെത്തുടർന്നാണ് പെൻഷൻ രണ്ടുഘട്ടങ്ങളിലായി പത്തുദിവസത്തിനിടെ നൽകുന്നതെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. രണ്ടു മാസത്തെ (ഒക്ടോബർ, നവംബർ) തുകയായ 2400 രൂപ മാർച്ച് 27-മുതൽ വിതരണംചെയ്തു. ഇതുവിതരണം ചെയ്ത് തീരുംമുൻപ് ഏപ്രിൽ ആദ്യവാരം ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ 6100 രൂപയും വിതരണത്തിനെത്തി. കോവിഡ്-19 കാരണം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന സമയത്ത് അവശത അനുഭവിക്കുന്നവർക്ക് മാത്രമായി തുക വീട്ടിലെത്തിച്ചിരുന്നെങ്കിൽ ഭീമമായ തുക സർക്കാറിനു ലാഭിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. അപേക്ഷാസമയത്ത് വീട്ടിലെത്തിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തവർക്കെല്ലാം എത്തിച്ചുനൽകിയതാണ് സർക്കാരിന് കോടികൾ നഷ്ടമാകാൻ കാരണമായത്.50-രൂപയാണ് ഒരാളുടെ പെൻഷൻ വീട്ടിലെത്തിച്ചു നൽകാൻ സർക്കാർ നൽകുന്നത്. 40-രൂപ പെൻഷൻ വിതരണ ഓഫീസർക്ക് നൽകണം. ആറുരൂപ സഹകരണ ബാങ്കിനും നാലുരൂപ പെൻഷൻ വിതരണത്തിന്റെ വിവരങ്ങൾ ഡി.ബി.ടി. സെല്ലിൽ അപ്‌ലോഡ്ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ് ലഭിക്കുക. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നത് 47,79,433 ആളുകളാണ്. ഇവരിൽ 22,86,930 പേർക്ക് വീട്ടിലെത്തിച്ചുനൽകുന്നുണ്ട്. മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയാണ് നൽകുന്നത്. ഈസർക്കാർ പെൻഷൻ ഓണം, വിഷു, ക്രിസ്മസ് എന്നീ ആഘോഷങ്ങളെ മുൻനിർത്തിയാണ് വിതരണം ചെയ്തിരുന്നത്. സഹകരണബാങ്ക് വഴി വിട്ടിലെത്തിക്കുന്ന പദ്ധതി തുടങ്ങിയതും ഈ സർക്കാരായിരുന്നു. ഗുണഭോക്താക്കൾ തിരഞ്ഞെടുത്തത് വീട്ടിലെത്തിക്കുന്ന പദ്ധതിപെൻഷൻ കൈപ്പറ്റാൻ ബാങ്ക്‌വഴിയും വീട്ടിലെത്തിക്കുന്ന വഴിയുമുണ്ടായിരുന്നു. 22 ലക്ഷം ഗുണഭോക്താക്കൾ പെൻഷൻ വീട്ടിലെത്തിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തു. മാർച്ചിൽ, സംസ്ഥാനത്ത് ലഭ്യമായിരുന്ന തുകയിൽനിന്നാണ് ആദ്യഘട്ടം പെൻഷൻ നൽകിയത്. ഏപ്രിൽമാസം ആദ്യത്തിൽ റിസർവ് ബാങ്കിന്റെ പൊതുവിപണിയിൽനിന്ന് സംസ്ഥാനത്തിന് കടമെടുക്കാനായി. ഇതോടെയാണ് ഡിസംബർ മുതൽ ഏപ്രിൽവരയുള്ള പെൻഷൻ വിതരണംചെയ്യാനായത്.- ബി. പ്രദീപ്കുമാർ (ജോയിന്റ് സെക്രട്ടറി, ധനകാര്യവകുപ്പ്)
from mathrubhumi.latestnews.rssfeed https://ift.tt/2VwnCQR
via
IFTTT
No comments:
Post a Comment