തിരുവനന്തപുരം: കടുത്ത സാന്പത്തിക പ്രതിസന്ധി തരണംചെയ്യാൻ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. മരവിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും അത് പിന്നീട് നൽകേണ്ടിവരുമെന്നതിനാൽ പ്രയോജനമില്ല. പകരം ഡി.എ. കുടിശ്ശിക ഒഴിവാക്കണമെന്ന നിർദേശം സർക്കാർ പരിഗണിക്കുന്നു. മൂന്ന് ഘട്ടങ്ങളായി ഇപ്പോൾ 12 ശതമാനം ഡി.എ. കുടിശ്ശികയുണ്ട്. ഇതു നൽകാൻ 2700 കോടിരൂപ വേണം. കുടിശ്ശിക നൽകാതെ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റുന്നതാണ് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നതിനെക്കാൾ നല്ലതെന്നാണ് ഭരണപക്ഷ സംഘടനകളുടെ അഭിപ്രായം. എല്ലാ ജീവനക്കാരും ഒരുമാസത്തെ ശമ്പളം നൽകിയാലും 2300 കോടിരൂപയേ കിട്ടൂ. പകുതി ജീവനക്കാർപോലും ഇതിനു തയ്യാറാവില്ലെന്നാണ് പ്രളയകാലത്തെ അനുഭവം. പ്രളയകാലത്ത് സാലറി ചലഞ്ചിൽനിന്ന് 1500 കോടിരൂപയേ കിട്ടിയിരുന്നുള്ളൂ. എന്നാൽ, ഡി.എ. കുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്കു മാറ്റിയാൽ 2700 കോടി കിട്ടും. എന്നാൽ, മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തത്കാലമില്ല തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം നൽകുന്നത് മൂന്നുമാസത്തേക്ക് നീട്ടിവെച്ചു. കോവിഡ്-19 കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണം. 2500 കോടിരൂപയുടെ ചെലവാണ് ഇത്തരത്തിൽ നീട്ടിവെക്കുന്നത്. ലീവ് സറണ്ടർ ജൂലായ് മുതലേ ഇനി നൽകൂ. ലീവ് സറണ്ടർ ബില്ലുകൾ ഇതിനകം മാറിയവരെ ഈ തീരുമാനം ബാധിക്കില്ല. ട്രഷറിയിൽ ഇനിയും മാറാനുള്ള ബില്ലുകളുടെ അനുമതി റദ്ദാക്കും. അവർക്ക് ഇപ്പോൾ പണം കിട്ടില്ല. ജൂലായിലേ കിട്ടൂ. താത്കാലിക ജീവനക്കാർക്കും ഇത് ബാധകമാണ്. ഏപ്രിലിൽ ശമ്പളം നൽകാൻപോലും സർക്കാർ വിഷമിക്കുകയാണ്. ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. എന്നാൽ, സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലെത്തിക്കാൻ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തില്ല. തദ്ദേശസ്ഥാപനങ്ങളുടെ ട്രഷറി നിയന്ത്രണം നീക്കി വെള്ളിയാഴ്ച മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറാൻ ട്രഷറിയിൽ ഒരു നിയന്ത്രണവുമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി നിയന്ത്രണം നീക്കിക്കൊണ്ട് ഉത്തരവിറങ്ങി. മറ്റു വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങളിലും ഇളവുണ്ട്. അഞ്ചുലക്ഷം രൂപവരെയുള്ള എല്ലാ ബില്ലുകളും വെയ്സ് ആൻഡ് മീൻസ് അനുമതിയില്ലാതെ മാറാം. 29 അത്യാവശ്യ ഇനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതെ തുക മാറാം. ഭൂമിയേറ്റെടുക്കാൻ ഒരുകോടി രൂപവരെയുള്ള ബില്ലുകൾ മാറാം. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി, കുട്ടികളുടെ സ്റ്റൈപ്പന്റ്, നികുതിയുടെ കോമ്പൻസേഷൻ, റീഫണ്ട്, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പിൻവലിക്കൽ, ലൈഫ് മിഷന്റെ ചെലവുകൾ തുടങ്ങിയവയ്ക്കൊന്നും നിയന്ത്രണമുണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു. Content Highlights:Leave Surrender of Government Employees
from mathrubhumi.latestnews.rssfeed https://ift.tt/3cu6Vv7
via
IFTTT
No comments:
Post a Comment