ന്യൂഡൽഹി: വീഡിയോ കോൺഫറൻസിനുള്ള സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ സൂം വിവാദങ്ങൾ നേരിടുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ അടച്ചിടൽ കാലത്ത് വീഡിയോ കോൺഫറൻസിങ്ങിനായി സൂം ആപ്പ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇന്ത്യ) ഇക്കാര്യത്തിൽ പ്രത്യേക മാർഗനിർദേശങ്ങൾ ഇറക്കിയിരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്വകാര്യ ആവശ്യങ്ങൾക്കായി ഈ ആപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഇവ പിന്തുടരണം. പാസ്വേഡുകൾ ചോരുകയും വീഡിയോ കോൺഫറൻസിൽ അജ്ഞാതർ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങൾ മുമ്പുണ്ടായിരുന്നു. ഇതു നുഴഞ്ഞുകയറുന്നത് തടയുക, ഇവർ കുറ്റകരമായ പ്രവൃത്തികൾ ചെയ്യുന്നത് തടയുക, സേവനം തടയുന്ന ആക്രമണങ്ങൾ ഇല്ലാതാക്കാൻ കോൺഫറൻസുകളിൽ പ്രവേശിക്കാൻ പാസ്വേഡുകൾ നൽകുക തുടങ്ങിയവയാണ് സെർട്ടിന്റെ നിർദേശങ്ങൾ. സൂം അക്കൗണ്ട് സെറ്റിങ്സിൽ ഇതിനുള്ള ക്രമീകരണങ്ങൾ നടത്താം. Content Highlights: Zoom must not be used for its meetings
from mathrubhumi.latestnews.rssfeed https://ift.tt/3amns2R
via
IFTTT
No comments:
Post a Comment