വാഷിങ്ടൺ: ലോകത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,153,620 ആയി ഉയർന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 143,844 പേർ ഇതുവരെ മരിച്ചു. കൊവിഡ് രൂക്ഷമായി ബാധിച്ച മിക്ക രാജ്യങ്ങളിലും മരണനിരക്ക് കുറയുകയാണെങ്കിലും അമേരിക്കയിൽ കാര്യങ്ങൾ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,137 പേർ യുഎസിൽ മരണപ്പെട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തിൽ താഴെയാണ്. 6,67,801 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ലക്ഷത്തോളം രോഗികളും ന്യൂയോർക്കിലാണ്. 34,580 പേർ ഇതുവരെ മരിച്ചു. കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണത്തിൽ യുഎസാണ് മുന്നിൽ. 34 ലക്ഷത്തിലേറെ ആളുകളിൽ ഇതുവരെ പരിശോധന നടത്തി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിക്കാനും കാരണമിതാണ്. ഇറ്റലിയിൽ 22,170 പേർ മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് അൽപം കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 525 പേരാണ് മരിച്ചത്. 1,68,941 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയ്നിൽ മരണം 19,315 ആയി വർധിച്ചു. പുതുതായി 503 മരണം റിപ്പോർട്ട് ചെയ്തു. 1,84,948 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിൽ മരണം 18,000 ത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 13,729 ആയി. 1.37 ലക്ഷം രോഗികളുള്ള ജർമനിയിൽ മരണം 4000 പിന്നിട്ടു. ഇറാനിലും ബെൽജിയത്തിലും മരണം 5000 ത്തിലേക്ക് അടുക്കുന്നു. ഇന്ത്യയിൽ 12,759 രോഗികളാണുള്ളത്. 420 പേർ മരിച്ചു. അതേസമയം 185 രാജ്യങ്ങളിലായി ഇതുവരെ 5,47,014 പേർ രോഗമുക്തരായി. ചികിത്സയിൽ തുടരുന്ന 56,602 പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. content highlights:covid deaths and positive cases around the world
from mathrubhumi.latestnews.rssfeed https://ift.tt/3et8MSM
via
IFTTT
No comments:
Post a Comment