ഭയവും മടിയുമില്ലാതെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി; ആദ്യ ശമ്പളം വാങ്ങി മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 10, 2020

ഭയവും മടിയുമില്ലാതെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി; ആദ്യ ശമ്പളം വാങ്ങി മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

തൃശൂര്‍ : കോവിഡ് വാര്‍ഡുകളില്‍ ആഷിഫിന്റെ സേവനം ഇനി ലഭിക്കില്ല. കുന്നങ്കുളം താലൂക്ക് ആശുപത്രിയില്‍ നിന്നും ആദ്യ ശമ്പളം വാങ്ങി ഇറങ്ങിയ 23 കാരന്‍ ആഷിഫിന്റെ ജീവന്‍ ലോറി തട്ടി ഇല്ലാതാവുകയായിരുന്നു. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്കില്‍ ലോറി തട്ടി ആഷിഫ് മരിക്കുന്നത്. എഫ്‌സിഐ ഗോഡൗണില്‍നിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം. ചാവക്കാട് മാട് തോട്ടാപ്പ് ആനാംകടവില്‍ അബ്ദുവാണ് പിതാവ്. മൃതദേഹം കബറടക്കി. നഴ്‌സിങ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ നിയമിച്ചത്. ഒരു ഭയവുമില്ലാതെ ഐസലേഷന്‍ വാര്‍ഡിലെ ജോലിയും ഒപ്പം ഹെല്‍പ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ് എല്ലാവരുടെയും മനസ്സ് കീഴടക്കി. കോവിഡ് ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു ആഷിഫ്.

അപകടത്തില്‍ ഗുതരമായി പരിക്കേറ്റ ആഷിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.

രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്ബളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ഇവിടെനിന്നും മടങ്ങവെയാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ അയാളെ മെഡിക്കല്‍ കോളേജിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നത് ആഷിഫാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന്‍ പറയുന്നു.

പിന്നീട് തിരിച്ചുവന്നപ്പോള്‍ ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചു. എന്നാല്‍, അതിനും തയ്യാറാവുകയും മറ്റുള്ളവര്‍ക്ക് ധൈര്യം പകരുകയും ചെയ്തതും ആഷിഫായിരുന്നെന്ന് സൂപ്രണ്ട് ഓര്‍ക്കുന്നു.ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ആഷിഫിന്റെ മാതാവ് ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്.



from mangalam.com https://ift.tt/3a4cSgp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages