ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 10, 2020

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം

ബെംഗളൂരു: ലോക്ക്ഡൗണിനിടെ കർണാടകയിൽ ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎ ആയ എം ജയരാമിന്റെ പിറന്നാൾ ആഘോഷം നടന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിൽ നടന്ന ആഘോഷത്തിൽ എംഎൽഎ ഗ്ലൗ ധരിച്ച് കുട്ടികളടക്കമുള്ളവർക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങൾ വീഡിയോകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്ന വേളയിലാണ് ഒരു ജനപ്രതിനിധി തന്നെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചത്. കർണാടകയിൽ പ്രമുഖ നേതാക്കാൾ കോവിഡ് നിയന്ത്രണങ്ങൾ മറികടക്കുന്നത് ഇതാദ്യമല്ല. നേരത്തെ കർണാടകയിൽ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാർച്ച് 15ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെ തിരഞ്ഞെടുത്ത വേളയിൽ കോൺഗ്രസ് പ്രവർത്തകരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മറികടന്ന് ഒത്തുകൂടിയിരുന്നു. content highlights:Karnataka BJP MLA Throws Mega Birthday Bash Amid COVID Lockdown


from mathrubhumi.latestnews.rssfeed https://ift.tt/2K8gL9X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages