തൃശൂര്‍: കുന്നുകുളത്ത് ദമ്പതികളെ വധിക്കാന്‍ ശ്രമിച്ചത് അച്ഛനും മകളും അറസ്റ്റില്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇരുവരും ദമ്പതികളെ ആക്രമിച്ചത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ കാരിക്കോട് സ്വദേശിനി ഹസീന, അച്ഛന്‍ അബൂബക്കര്‍ എന്നിവരെ കുന്നുംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാരിക്കോട് സ്വദേശി ഷക്കീര്‍ , ഭാര്യ നൗഷിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാര്‍ച്ചിലായിരുന്നു സംഭവം.
പ്രതിയായ ഹസീന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപദ്രവിച്ചതിന് പോക്‌സോ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്. ഹസീനയുടെ ആണ്‍സുഹൃത്തും ആക്രമണത്തില്‍ പങ്കാളിയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികളില്‍ ഒളിവില്‍ േപായി.
ദമ്പതികള്‍ ഇവരുടെ അയല്‍ക്കാരായിരുന്നു മുന്‍പ്. ആ സമയത്തുണ്ടായ വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മൂവരും എത്തിയത്. പ്രതികള്‍ കാരിക്കോട്ടെ വീട്ടിലുണ്ടെന്ന സൂചന ലഭിച്ച പോലീസ് അവിടെയെത്തി പ്രതികളെ അറസ്റ്റു ചെയ്തു. ഹസീനയുടെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല.
from mangalam.com https://ift.tt/2XG2Yz5
via IFTTT
No comments:
Post a Comment