ഡ്രോണ്‍ നിരീക്ഷണത്തിനിടെ ആള്‍ക്കൂട്ടം; പാഞ്ഞെത്തിയ പോലീസ് കണ്ട കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

ഡ്രോണ്‍ നിരീക്ഷണത്തിനിടെ ആള്‍ക്കൂട്ടം; പാഞ്ഞെത്തിയ പോലീസ് കണ്ട കാഴ്ച

കൊറോണ വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായി പോലീസ് നന്നേ ബുദ്ധിമുട്ടുകയാണ്. വീടിന് പുറത്ത് ഇറങ്ങി കൂട്ടം കൂടുന്ന ആളുകളെ നിരീക്ഷിക്കാന്‍ വേണ്ടി ഡ്രോണ്‍ നിരീക്ഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്. തീരദേശ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാണ്. അമ്പലപ്പുഴില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആള്‍കൂട്ടത്തിനടുത്തേക്ക് പോലീസ് എത്തിയപ്പോള്‍ കണ്ടത് ഒരു പെണ്ണുകാണല്‍ ചടങ്ങാണ്.

അമ്പലപ്പുഴയിലെ തീരദേശമേഖലയിലായിരുന്നു സംഭവം. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ സ്‌ക്രീനില്‍ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുമുറ്റത്തെ പതിവില്ലാത്ത ആള്‍ക്കൂട്ടം കണ്ണില്‍പ്പെട്ട ഉടന്‍ തന്നെ ദൃശ്യത്തില്‍ കണ്ട സ്ഥലത്തേക്ക് പൊലീസ് തിരിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീട്ടില്‍ നടക്കുന്ന പെണ്ണുകാണല്‍ ചടങ്ങാണ്. അടുത്തബന്ധുക്കളും അയല്‍ക്കാരുമായി വളരെക്കുറച്ചുപേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കോവിഡ് പടരുന്ന സമയമായതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി പൊലീസ് വീട്ടില്‍ നിന്നും മടങ്ങി.



from mangalam.com https://ift.tt/2X80h9t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages