കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് മുതല്‍ റാപ്പിഡ് ടെസ്റ്റ് ; ആദ്യ പരിശോധന പോത്തന്‍കോട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് മുതല്‍ റാപ്പിഡ് ടെസ്റ്റ് ; ആദ്യ പരിശോധന പോത്തന്‍കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 എളുപ്പം കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് ബാധിച്ച് രോഗി മരണമടഞ്ഞ പോത്തന്‍കോടായിരിക്കും ആദ്യ പരിശോധന. ആദ്യബാച്ച് കിറ്റുകള്‍ എത്തിയതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച് എടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കാനും അനുമതി നല്‍കി. ഇന്നലെ ഒമ്പതു പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ രോഗവിമുക്തരായി എന്നത് സംസ്ഥാനത്തിന് ആശ്വാസം പകരുകയും ചെയ്യുന്നു.

ശശിതരൂര്‍ എംപിയാണ് എഫി ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19ന്റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം. എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് .കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്ര...

അതേസമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരണമടഞ്ഞ അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നത് എവിടെ നിന്നുമാണെന്ന് കണ്ടെത്താനാകാത്തത് തിരിച്ചടിയാണ്. അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് കരുതുന്ന 178 പേരുടെ കോവിഡ് പരിശോധനാ ഫലങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരുടെ സ്രവ പരിശോധന നടന്ന പോത്തന്‍കോടാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് പരിശോധന നടത്തുന്നതും. കഴിഞ്ഞ ദിവസം തന്നെ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടും ടെസ്്‌റ് കിറ്റ് വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് രോഗികളുടെ തോത് കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണെങ്കിലും ജാഗ്രത കൈവിടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

രോഗികളുടെ എണ്ണം ഗണ്യമായി കൂടിയ കാസര്‍ഗോഡ് കേസുകളുടെ എണ്ണം 135 ആയിരുന്നു. മുന്ന് പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. വിദേശത്ത് നിന്നും വന്നവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്. അതേസമയം കാസര്‍ഗോട്ട് സാമൂഹ്യവ്യാപനത്തിലേക്ക് ഇതുവരെ പോയിട്ടില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഇന്നലെ ഏഴു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ദുബായില്‍ നിന്നും വന്നവരായിരുന്നു. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 85 കാരന്റെ മകന്‍ നിരീക്ഷണം ലംഘിച്ചു അനേകം ആള്‍ക്കാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിച്ചിരിക്കുകയാണ്. നിരീക്ഷണ നിര്‍ദേശം വ്യാപകമായി ലംഘിച്ച ഇയാള്‍ 2000 ആളുകളുമായി സഹവസിച്ചെന്നാണ് കരുതുന്നത്. 350 പേര്‍ പങ്കെടുത്ത മതപഠന ക്‌ളാസ്സില്‍ വരെ ഇയാള്‍ പങ്കെടുത്തു. നിര്‍ദേശം ലംഘിച്ച ഇയാള്‍ ആരോഗ്യവകുപ്പും പോലീസുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ജനകീയ സര്‍വേയെ ആശ്രയിച്ചിരിക്കുകയാണ്. കോഴിക്കോട് ഏഴു പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു. നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 11 പേരുടെ സ്രവം പരിശോധന വിട്ടിരുന്നു. ഇതിന്റെ ഫലം ഇന്ന് കിട്ടും. ഇവരും ഒട്ടേറെ പേരുമായി സമ്പര്‍ക്കത്തില്‍ പെട്ടു.

ഡല്‍ഹിയില്‍ നിന്നും ഇവര്‍ നാട്ടിലെത്തിയത് ട്രെയിനില്‍ ആയിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക ഉടന്‍ തയ്യാറാക്കും. അതിനിടയില്‍ ദേശീയപാതയിലൂടെ പാത തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി ചര്‍ച്ച തുടരുകയാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പാത തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചിട്ടും അതിര്‍ത്തി തുറക്കാന്‍ തയ്യാറാകാതെ കര്‍ണാടക കടുംപിടുത്തം തുടരുകയാണ്. ഇന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയേക്കും.



from mangalam.com https://ift.tt/2X9xgdA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages