ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്(71) കോവിഡ് ഭേദമാകാന്‍ സഹായിച്ചത് ഹോമിയോ- ആയുര്‍വേദ മരുന്നുകള്‍ ആണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. 'ബെംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാള്‍സിനെ ചികിത്സിക്കാന്‍ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാള്‍സ് ഇതിലൂടെ പൂര്‍ണ ആരോഗ്യവാനായി.' വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
നേരത്തെ കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുര്‍വേദവും നല്ലതാണെന്നു അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാള്‍സിന്റെ ചികിത്സാഫലം ഉയര്‍ത്തി മന്ത്രി നല്‍കിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാള്‍സ് രാജകുമാരന്റെ വക്താവ് ലണ്ടനില്‍ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയത്. 'ഈ വിവരം ശരിയല്ല. ചാള്‍സ് രാജകുമാരന്‍ പിന്തുടര്‍ന്നത് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നല്‍കിയ മെഡിക്കല്‍ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.'- എന്നായിരുന്നു ചാള്‍സ് രാജകുമാരന്റെ വക്താവ് പ്രതികരിച്ചത്.
പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാള്‍ക്കകം ചാള്‍സ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താല്‍പര്യമെടുക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ മോദി നിര്‍ദേശിച്ചത്. ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടര്‍ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.
from mangalam.com https://ift.tt/3dSFQTQ
via IFTTT
No comments:
Post a Comment