24 മണിക്കൂറിനിടയില്‍ 563 പേര്‍, ജീവഹാനി 3000 കടന്നു; കോവിഡ് മരണത്തിന്റെ കാര്യത്തില്‍ വുഹാനെ പിന്തള്ളി ന്യൂയോര്‍ക്ക് ; മരണമടഞ്ഞവരില്‍ ഇന്ത്യാക്കാരിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

24 മണിക്കൂറിനിടയില്‍ 563 പേര്‍, ജീവഹാനി 3000 കടന്നു; കോവിഡ് മരണത്തിന്റെ കാര്യത്തില്‍ വുഹാനെ പിന്തള്ളി ന്യൂയോര്‍ക്ക് ; മരണമടഞ്ഞവരില്‍ ഇന്ത്യാക്കാരിയും

ന്യൂയോര്‍ക്ക്: കോവിഡ് 19 പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ രോഗം രൂക്ഷമായ അവസ്ഥയിലേക്ക്. യുഎസില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ രോഗം പിടികൂടിയിരിക്കുന്ന ന്യൂയോര്‍ക്കില്‍ കൊറോണാ ബാധിച്ച് മരിച്ചവരുടെ എണ്ണം രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്നു. ഇന്നലെ 24 മണിക്കൂറിനിടയില്‍ 563 പേര്‍ മരണമടഞ്ഞ ന്യൂയോര്‍ക്കില്‍ ഇതുവരെ രോഗം ബാധിച്ച ജീവന്‍ നഷ്ടമായവരുടെ എണ്ണം 3000 ആയി ഉയര്‍ന്നു. ഇന്ത്യാക്കാരിയും മരണമടഞ്ഞവരുടെ പട്ടികയിലുണ്ട്.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ മരണപ്പെട്ടത് 2535 പേരായിരുന്നു. ഇന്നലത്തെ കൂടി കണക്കുകള്‍ എത്തിയതോടെ ന്യൂയോര്‍ക്ക് വുഹാനെ പിന്തള്ളി. ന്യൂയോര്‍ക്കില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഇന്ത്യാക്കാരിയും ഉള്‍പ്പെട്ടിട്ടുണ്ട്. മാധവി അയ എന്ന 61 കാരിയാണ് മരണമടഞ്ഞത്. അമേരിക്കയിലെ ആശുപത്രിയില്‍ ഫിസിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 7000 കടന്നിരിക്കുകയാണ്. സാമൂഹ്യ വ്യാപനം തടയാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദേശമായി മാസ്‌ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന മാസ്‌ക്കിന് പകരം സാധാരണ തുണി കൊണ്ടുള്ള മാസ്‌ക്ക് ധരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ താന്‍ ധരിക്കില്ലെന്നും മാസ്‌ക്ക് ധരിക്കില്ലെന്നും ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി സഹവര്‍ത്തിത്തം പുലര്‍ത്തേണ്ട ജോലി ആയതിനാല്‍ മാസ്റ്റ് ധരിച്ച അവരെ സ്വീകരിക്കുന്നത് ഉചിതമല്ലെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് കേസുകള്‍ 2,76000 കഴിഞ്ഞു. 7,351 മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 13,000 പേര്‍ രോഗവിമുക്തരായി.

അതേ സമയം കോവിഡ് വ്യാപനം തടയാന്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി ഫിനാസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ അത് ഇപ്പോള്‍ രോഗ ബാധ ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളില്‍ മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്. ലോകത്തുടനീളമായി രോഗ ബാധിതരുടെ എണ്ണം 11, ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണം 59,000 കടക്കുകയും ചെയ്തു. 10,97,810 പേര്‍ക്കാണ് ലോകത്തുടനീളം രോഗം ബാധിച്ചിരിക്കുന്നത്. 59,140 ആണ് ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം.



from mangalam.com https://ift.tt/2RaNTS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages