മദ്യം കിട്ടിയില്ലെങ്കിലും ‘മർദനം’ വീട്ടമ്മയ്ക്ക് തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

മദ്യം കിട്ടിയില്ലെങ്കിലും ‘മർദനം’ വീട്ടമ്മയ്ക്ക് തന്നെ

ആലപ്പുഴ: മദ്യപിച്ചാലും തല്ലുകിട്ടും.. മദ്യപിച്ചില്ലെങ്കിലും തല്ലുകിട്ടും... കൊറോണക്കാലത്തെ ചില വീട്ടമ്മമാരുടെ അവസ്ഥയാണിത്. മുമ്പ് ജോലി കഴിഞ്ഞ് മദ്യപിച്ചെത്തിയായിരുന്നു ഭർത്താവ് മർദിച്ചിരുന്നതെങ്കിൽ ഇപ്പോൾ മദ്യം കിട്ടാതെ വീട്ടിലിരിക്കുന്നതിനാണെന്ന് മാത്രം. രണ്ടായാലും കേരളത്തിലെ വീട്ടമ്മമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലേയെന്നാണ് ഇവർ വനിതാ കമ്മിഷനംഗങ്ങളോട് ചോദിക്കുന്നത്. കൊല്ലം കുണ്ടറിയിൽനിന്ന് വിളിച്ച വീട്ടമ്മയുടെ പ്രശ്നവും ഇതു തന്നെ. ഭർത്താവ് ദിവസവും മർദിക്കുന്നു. കാരണം തിരക്കിയപ്പോൾ പതിവായി മദ്യപിച്ചിരുന്ന ഭർത്താവിന് ഇപ്പോൾ മദ്യം കിട്ടാത്തതിന്റെ 'വീർപ്പുമുട്ടൽ'. വീട്ടിനുള്ളിൽ തന്നെയിരിക്കുന്നതിനാൽ ദേഷ്യം മുഴുവൻ ഭാര്യയോടും മക്കളോടും. മദ്യം മാത്രമല്ല 'ടി.വി തർക്കങ്ങളും' പല വീടുകളിൽ 'അടിപിടി'യുണ്ടാക്കാറുണ്ട്. പതിവുപോലെ ഉച്ചയോടെ വീട്ടുജോലി കഴിഞ്ഞ് സ്വസ്തമായി ടി.വി. കാണാൻ എത്തുമ്പോൾ അതിന് അനുവദിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു വീട്ടമ്മയുടെ പരാതി. ഭർത്താവിന് വാർത്ത കാണണം, മക്കൾക്ക് കാർട്ടൂണും. ഇതിനിടെ കുറച്ചുനേരം സീരിയൽ കാണാനെത്തിയ വീട്ടമ്മയും ഭർത്താവും തമ്മിൽ റിമോട്ടിനായുള്ള അടിപിടി. ഒടുവിൽ റിമോട്ട് തല്ലിപ്പൊട്ടിച്ചപ്പോൾ എല്ലാം ശാന്തമായി. ഇങ്ങനെ പോകുന്നു കൊറോണക്കാലത്തെ 'ഗാർഹിക പീഡന'ങ്ങൾ. വീട്ടിലിരുന്ന് 'മുഖാമുഖം' കണ്ട് മടുത്താണ് പലരും വഴക്കിലേക്ക് എത്തുന്നത്. പലർക്കും പറയാനുള്ള പരാതികളും സമാനമാണ്. ഒരാഴ്ചയ്ക്കിടെ 23 കോളുകളാണ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതിയുമായി വിളിച്ചത്. അദാലത്തും മറ്റ് പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുന്നതിനാൽ ഫോണിലൂടെ മാത്രമാണ് ഇപ്പോൾ പരാതി ലഭിക്കുക. പറഞ്ഞു പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ അപ്പോൾത്തന്നെ തീർക്കും. പ്രശ്നം രൂക്ഷമാണെന്ന് കണ്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നിർദേശിക്കും. പ്രതിദിനം ശരാശരി നാല് കോളുകൾ വരെ ഇത്തരത്തിൽ വരാറുണ്ടെന്ന് കമ്മിഷനംഗങ്ങൾ പറയുന്നു. വെറുതേ ഇരിപ്പ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു ലോക്ക് ഡൗണിന് മുമ്പ് പലരും വീടുകളിൽ മുഴുവൻ സമയവും ചെലവഴിക്കുന്നത് അപൂർവം മാത്രമായിരുന്നു. രാവിലെ വീടുവിട്ടിറങ്ങിയാൽ പിന്നെ വൈകുന്നേരമേ തിരിച്ചെത്തൂ. ഇപ്പോൾ മുഴുവൻ നേരവും വെറുതേ ഇരിക്കുന്നതാണ് പ്രശ്നം. ഒന്നിനും സാധിക്കാതെ വരുമ്പോഴുള്ള മാനസികാവസ്ഥ ഇത്തരം പ്രവർത്തികളിലേക്ക് എത്തുന്നു. പുറത്തുവരാത്ത പരാതികൾ ഒരുപാടുണ്ട്. ഷാഹിദാ കമാൽ (സംസ്ഥാന വനിതാ കമ്മിഷൻ അംഗം). Content Highlight: Alcohol ban in Kerala; Domestic violence against housewives


from mathrubhumi.latestnews.rssfeed https://ift.tt/2R9j6oC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages