സ്‌പ്രിംഗ്‌ളർ കരാർ; ഡേറ്റ സർക്കാരിന്റെ ഉടമസ്ഥതയിലെന്ന് ഐ.ടി. വകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

സ്‌പ്രിംഗ്‌ളർ കരാർ; ഡേറ്റ സർക്കാരിന്റെ ഉടമസ്ഥതയിലെന്ന് ഐ.ടി. വകുപ്പ്

തിരുവനന്തപുരം: കൊറോണ ബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് സ്‌പ്രിംഗ്‌ളർ കമ്പനിയുമായി ഉണ്ടാക്കിയ കരാർപ്രകാരം ഡേറ്റ പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്ന് ഐ.ടി. വകുപ്പ് അറിയിച്ചു. ആരുടെയും വ്യക്തിഗതവിവരങ്ങൾ നിയമവിരുദ്ധമായി കൈമാറപ്പെടില്ല. വിവരങ്ങൾ സൂക്ഷിക്കുന്നതിന് രാജ്യത്തിനുള്ളിലുള്ള സെർവറുകൾ ഉപയോഗിക്കുമെന്നും വിവരങ്ങൾ മറ്റൊന്നിനുമായി ഉപയോഗിക്കില്ലെന്നും കരാറുണ്ട്. സംസ്ഥാനത്ത് ഭാവിയിലുണ്ടാകുന്ന ഹോട്ട്‌ സ്പോട്ടുകൾ തിരിച്ചറിയാനും രോഗവ്യാപനത്തിനെതിരായ നടപടി സ്വീകരിക്കാനും സഹായകമായ വിവരങ്ങൾ ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇ മെയിൽ, വാട്‌സാപ്പ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് വാർറൂമിലേക്ക് വിവരം ലഭിക്കുന്നത്. ഇവ പെട്ടെന്ന് വിശകലനംചെയ്ത് പ്രധാന്യമുള്ളവ കണ്ടെത്തിയാണ് സഹായം എത്തിക്കുന്നത്. പ്രളയകാലത്തും നാം ഈ പ്രശ്നം നേരിട്ടിരുന്നു. ഇതിന് സഹായകമായ മികച്ച ടൂൾ എന്നനിലയിലാണ് മലയാളിയായ രാഗി തോമസ് എന്ന സംരംഭകന്റെ സ്‌പ്രിംഗ്ളർ എന്ന കമ്പനി സൗജന്യമായി നൽകുന്ന സോഫ്റ്റ്‌വേർ സേവനം സർക്കാർ സ്വീകരിച്ചത്. അഞ്ചു ഫോമുകളിലായാണ് വിവരം ശേഖരിക്കപ്പെടുന്നത്. സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള സി ഡിറ്റിന്റെ സെർവറിലെ ക്ളൗഡ് അക്കൗണ്ടിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ വിവരങ്ങൾ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സെർവറിലാകുമെന്നും ഐ.ടി. വകുപ്പ് അറിയിച്ചുപൂർണമായും സർക്കാർ ഉടമസ്ഥതയിൽ സ്വകാര്യവിവരങ്ങൾ കൈമാറാതിരിക്കാൻ നടപടികളും മുൻകരുതലും എടുത്തിട്ടുണ്ട്. ശേഖരിക്കുന്ന വിവരം പൂർണമായും സർക്കാർ ഉടമസ്ഥതയിലായിരിക്കും. ഇക്കാര്യം കസ്റ്റമൈസേഷൻ കരാറിലും ഉൾപ്പെടുത്തിയിട്ടുണ്ട്-എം. ശിവശങ്കർ, ഐ.ടി. സെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/2VsyFcu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages