അമിത മൊബൈൽ ഫോൺ ഉപയോഗം വില്ലനാകുന്നു: ലോക്കായി കണ്ണുകളും കഴുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

അമിത മൊബൈൽ ഫോൺ ഉപയോഗം വില്ലനാകുന്നു: ലോക്കായി കണ്ണുകളും കഴുത്തും

ആലപ്പുഴ: വീട്ടിലടച്ചിരുന്ന് മൊബൈലിലേക്ക് ഉറ്റുനോക്കി ലോക്‌ഡൗൺ വിരസതയകറ്റുന്നവർ ഓർക്കുക, ലോക്‌ഡൗൺ കഴിയുമ്പോൾ നിങ്ങളുടെ കണ്ണുകളും കഴുത്തും ലോക്കാകാതെ നോക്കണം. മൊബൈലിലും കംപ്യൂട്ടറിലും ടി.വി.യിലും നോക്കിയിരിക്കുമ്പോൾ, കണ്ണും കഴുത്തും കുഴപ്പത്തിലാകും. ഫോണിലേക്ക് മണിക്കൂറുകൾ കുനിഞ്ഞിരിക്കുന്നതാണ് കഴുത്തിനെ കുടുക്കുന്നത്. വരണ്ട കണ്ണുകൾമൊബൈൽ അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന പ്രശ്നമാണ് കണ്ണുകളിലെ വരൾച്ച. കണ്ണിന്റെ സ്വാഭാവികമായ പ്രവർത്തനത്തിന് അല്പം ഈർപ്പം ആവശ്യമാണ്. കണ്ണുനീർ ഗ്രന്ഥികൾ വറ്റിപ്പോകുന്ന അവസ്ഥയാണ് ‘ഡ്രൈ ഐ സിൻഡ്രോം’. ഇതുമൂലം കഠിനമായ തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവ ഉണ്ടാകും. ക്രമേണ കണ്ണുനീർ ഗ്രന്ഥികൾ പ്രവർത്തനം മുടക്കും. ഒരു മിനിറ്റിൽ 16 തവണ(ബ്ലിങ്ക് റേറ്റ്)യാണ് ഒരാൾ കണ്ണുചിമ്മുന്നത്. തുടർച്ചയായ ഫോണിന്റെ ഉപയോഗംമൂലം ഇത് എട്ടിൽതാഴെയാകും. ഇത് കണ്ണുനീർ വറ്റിപ്പോകുന്നതിന്‌ കാരണമാകുന്നു. സ്‌ക്രീൻ ടൈംരണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ ഒരുതരത്തിലുള്ള സ്‌ക്രീനുകളും ഉപയോഗിക്കാൻ പാടില്ല. രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾ ഒരു ദിവസം രണ്ടുമണിക്കൂറും എട്ടുവയസ്സിന് മുകളിലുള്ളവർ പരമാവധി നാലുമുതൽ അഞ്ചുമണിക്കൂർവരെ മാത്രവും ഉപയോഗിക്കാം. എട്ടുവയസ്സിന് മുകളിലുള്ളവർ ഇന്ന് ഏഴുമുതൽ 10 മണിക്കൂർവരെ ഉപയോഗിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.ഓൺലൈൻ പഠനങ്ങൾചില വിദ്യാർഥികൾക്ക്‌ സാധാരണ ഫോൺ ഉപയോഗത്തിന് പുറമേ രണ്ടും മൂന്നും മണിക്കൂർ പഠനത്തിനായും ചെലവിടേണ്ടിവരും. ഇത് നേത്രരോഗത്തിന് സാധ്യതകൂട്ടും. മൊബൈൽ ഫോൺ, ടി.വി. ലാപ്ടോപ് എന്നിവയിൽ നീല വെളിച്ചത്തിനാണ് പ്രാധാന്യം. ഇതാണ് കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കുന്നത്. വേണമെങ്കിൽ ആന്റി ഗ്ലെയർ ഗ്ലാസുകൾ, കൃത്രിമ കണ്ണുനീർ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.ഇരുട്ടത്ത് നോക്കല്ലേരാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ ഫോൺ ഉപയോഗിക്കുന്ന ശീലം കണ്ണുകളെ നശിപ്പിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളവർ കൂടുതൽ ജാഗ്രതകാട്ടണമെന്ന് കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സി.ജി. മിനി പറഞ്ഞു. ഇവർ ഇടയ്ക്കിടെ കണ്ണിന് വിശ്രമം നൽകണം. അകലം പാലിക്കാംഒരു പുസ്തകം വായിക്കാൻ നിർദേശിച്ചിരിക്കുന്ന അകലം കണ്ണുകളും പുസ്തകവും തമ്മിൽ 14 ഇഞ്ചാണ്. എന്നാൽ, ഫോൺ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 16 ഇഞ്ച് അകലമെങ്കിലും പാലിക്കണം. 30-നും 40-നും ഇടയിൽ പ്രായമുള്ളവർ ശ്രദ്ധിക്കുകഏറ്റവുമധികം ബാധിക്കുന്നത് 30-നും 40-നും ഇടയിൽ പ്രായമുള്ളവരെയാണ്. ഒരേസമയം ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ, ടി.വി. എല്ലാം ഉപയോഗിക്കേണ്ടിവരുന്നത് ഇക്കൂട്ടർക്കാണ്. ലോക്‌ഡൗൺ കാലമായപ്പോഴേക്കും പ്രതിദിനം രണ്ടുമുതൽ നാലു കോളുകൾവരെ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. -ഡോ. മനോജ് വേണുഗോപാൽ (നേത്രരോഗ വിദഗ്ധൻ) ഫോൺ ഉപയോഗത്തിൽ കണ്ണ് മാത്രമല്ല കഴുത്തുവേദനയും പതിവാകുന്നു. തുടർച്ചയായുള്ള ഇരിപ്പിനെത്തുടർന്നാണിത്. ഇടവേളകളിൽ വ്യായാമം നൽകുകയാണ് പരിഹാരം. ഇടയ്ക്കിടെ കഴുത്ത് അനക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്-ഡോ. എം.പി. സലീം (ഓർത്തോ വിഭാഗം പ്രൊഫസർ, മെഡിക്കൽ കോളേജ് ആലപ്പുഴ)


from mathrubhumi.latestnews.rssfeed https://ift.tt/34A3PTF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages