ഹൈദരാബാദ്: നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പരിശോധന നടത്താൻ ആർഎസ്എസ്പ്രവർത്തകർക്ക് അനുമതി നൽകിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ഹൈദരാബാദിന്റെ അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആർഎസ്എസ് പ്രവർത്തകർ ലാത്തിയേന്തി യാത്രക്കാരെ തടഞ്ഞു നിർത്തി പരിശോധന നടത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് വിശദീകരണവുമായെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് വഴിയാത്രക്കാരെ പരിശോധിക്കാൻ സംസ്ഥാനപോലീസിന് സഹായവുമായി ആർഎസ്എസ്സുകാർ സ്വയം എത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകളും രേഖകളും ആർഎസ്എസ് പ്രവർത്തകർ പരിശോധിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും തുടർന്ന് വിമർശനമുയരുകയും ചെയ്തിരുന്നു. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ട്വിറ്റർ അക്കൗണ്ട് ആണ് പരിശോധനയുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തത്. യദാദ്രി ഭുവനഗിരി ജില്ലയിലെ ചെക്ക് പോസ്റ്റിൽ ആർഎസ്എസ് പ്രവർത്തകർ ദിവസവും 12 മണിക്കൂർ പോലീസ് വകുപ്പിനെ സഹായിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കു വെച്ചത്. എന്നാൽ ഔദ്യോഗികാനുമതി ഇല്ലാതെയാണ് ഇവർ പ്രവർത്തിച്ചതെന്ന് രാചകൊണ്ട പോലീസ് കമ്മിഷണർ മഹേഷ് ഭഗവത് പറഞ്ഞു. RSS volunteers helping the police department daily for 12 hours at Yadadri Bhuvanagiri district checkpost, Telangana. #RSSinAction pic.twitter.com/WjE2pcgpSy — Friends of RSS (@friendsofrss) April 9, 2020 ജനങ്ങൾക്ക് സഹായവുമായി പ്രവർത്തകർ ഏതു സമയവും പലയിടങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്നും ചെക്ക് പോസ്റ്റുകളിൽ സഹായവാഗ്ദാനം നൽകിയപ്പോൾ പോലീസുകാർ അനുവദിക്കുകയായിരുന്നുവെന്നും ഒരു ദിവസത്തേക്ക് മാത്രമായിരുന്നു അതിന് വേറെ മാനം നൽകേണ്ട കാര്യമില്ലെന്നും ആർഎസ്എസ് സംസ്ഥാനവക്താവ് ആയുഷ് നടിമ്പള്ളി പ്രതികരിച്ചു. ലാത്തി യൂണിഫോമിന്റെ ഭാഗമാണെന്നും ആരെയും ഭീഷണിപ്പെടുത്താൻ വേണ്ടി കരുതിയതല്ലെന്നും ആയുഷ് കൂട്ടിച്ചേർത്തു. Content Highlights: No Permission Granted to RSS Activists to Guard Check-post Clarifies Telengana Police
from mathrubhumi.latestnews.rssfeed https://ift.tt/34Hsaad
via
IFTTT
No comments:
Post a Comment