ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനിടയുണ്ടാക്കിയതിൽപാരസിറ്റമോൾ കഴിച്ച് ശരീരോഷ്മാവ് താഴ്ത്തി വിദേശത്ത്നിന്നെത്തിയവരുമുണ്ടെന്ന് സൂചന പാരീസിൽ പഠിക്കുന്ന പെൺകുട്ടി മാർച്ച് മധ്യത്തോടെയാണ് അവിടെ നിന്ന് ഡൽഹിയിലെത്തിയത്. പാരീസിൽനിന്ന്വരുമ്പോൾ തന്നെ കടുത്ത പനിയുണ്ടായിരുന്നു എന്നാൽ പാരസിറ്റമോൾ കഴിച്ച് ശരീരോഷ്മാവ് കുറച്ചതിനാൽ വിമാനത്താവളത്തിലെ സ്ക്രീനിങ്ങിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. "പാരീസിലെ ഡോക്ടരാണ് പാരസിറ്റമോൾകഴിച്ചാൽ പനി കുറയുമെന്ന് പറഞ്ഞത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുമെന്ന് ഞാൻ അധികൃതരോട് പറഞ്ഞു. ഇല്ലായിരുന്നങ്കിൽ സർക്കാർ ക്വാറന്റൈനിലേക്ക് പോവേണ്ടി വന്നേനെ", അവർ പറയുന്നു. വിദേശത്ത് നിന്നെത്തിയിരുന്നവരിൽ പലരും പാരസിറ്റമോൾ കഴിച്ചിരുന്നെന്നാണ് വിമാനത്താവളത്തിൽ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവർത്തകരും പറയുന്നത്. വിമാനത്താവളത്തിൽ തെർമൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത് രോഗികളെ ഐസോലേറ്റ് ചെയ്ത് രോഗ വ്യാപനം തയാനാണ്. എന്നാൽ പാരസിറ്റമോൾകഴിച്ച് തെർമൽ സ്ക്രീനിങ്ങിൽ നിന്ന് രക്ഷപെട്ട ചിലരെങ്കിലും പിന്നീട് രോഗവ്യാപനത്തിന് വഴിവെക്കുകയായിരുന്നു. content highlights:people returned from foreign countries consumed Paracetamol to bring body temperature down
from mathrubhumi.latestnews.rssfeed https://ift.tt/2RzQp4B
via
IFTTT
No comments:
Post a Comment