മഡ്രിഡ്/ബെർലിൻ: കോവിഡ് വ്യാപനത്തെത്തുടർന്നേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവനുവദിച്ച് സ്പെയിൻ. ഉത്പാദനം, നിർമാണം തുടങ്ങി ഏതാനും തൊഴിലെടുക്കുന്നവർക്ക് കർശന സുരക്ഷാനിബന്ധനകൾക്കനുസൃതമായി വീണ്ടും ജോലിയാരംഭിക്കാൻ അനുമതിനൽകി. എന്നാൽ, മറ്റുള്ളവർ വീടുകളിൽത്തന്നെ തുടരണം. മെട്രോകളും ഭാഗികമായി പ്രവർത്തനം തുടങ്ങി. മാർച്ച് 27-നായിരുന്നു സ്പെയിൻ അടച്ചിടൽ പ്രഖ്യാപിച്ചത്.യൂറോപ്പിൽ കോവിഡ് വൈറസ് ഏറ്റവും കൂടുതൽ നാശംവിതച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ലോകത്ത് കോവിഡ് ബാധിച്ച് കൂടുതൽപ്പേർ മരിച്ച മൂന്നാമത്തെ രാജ്യവും സ്പെയിനാണ്. 17,500 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. 1.70 ലക്ഷം പേർക്ക് രോഗം ബാധിച്ചു. എന്നാൽ, മരണനിരക്കും പുതുതായി രോഗം ബാധിക്കുന്നവരുടെ നിരക്കും കുറഞ്ഞുവരുന്നതായി സ്പെയിൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. തിങ്കളാഴ്ച 517 പേരാണ് മരിച്ചത്. ഞായറാഴ്ച 619 ആയിരുന്നു മരണസംഖ്യ. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3477 ആയി കുറഞ്ഞിട്ടുണ്ട്.അതേസമയം സ്പെയിൻ വിജയത്തിൽനിന്ന് വളരെ അകലെയാണെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞത്. സാധാരണനിലയിലേക്കു മടങ്ങിവരാൻ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.രോഗവ്യാപനനിരക്ക് കുറഞ്ഞതോടെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങുകയാണ് ജർമനിയും. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മരണവും രോഗബാധയും ജർമനിയിൽ കുറവാണ്. നിയന്ത്രണങ്ങൾക്ക് ഘട്ടംഘട്ടമായി ഇളവനുവദിക്കാമെന്ന് ജർമൻ അക്കാദമി ഓഫ് സയൻസസ് നിർദേശിച്ചിട്ടുണ്ട്. ഇതുവരെ 2799 പേരാണ് ജർമനിയിൽ മരിച്ചത്.യു.എസ്. -കോവിഡ്-19 ബാധിച്ച് യു.എസിൽ ഇതുവരെ 22,133 പേരാണ് മരിച്ചത്. വ്യാപനകേന്ദ്രമായ ന്യൂയോർക്കിലെമാത്രം രോഗികളുടെ എണ്ണം ചൈന, ബ്രിട്ടൻ എന്നിവിടങ്ങളിലേതിനെക്കാൾ കൂടുതലായി. ഇവിടെമാത്രം 1.89 ലക്ഷം രോഗികളാണുള്ളത്. ചൈനയിൽ 83,135 പേർക്കാണ് രോഗം ബാധിച്ചത്. യു.എസിലാകെ 5.61 ലക്ഷം പേർക്ക് രോഗം ബാധിച്ചു.ചൈന-ചൈനയിൽ 108 പേരിൽക്കൂടി വൈറസ് സ്ഥിരീകരിച്ചു. ഹുബൈ പ്രവിശ്യയിൽ രണ്ടുപേർകൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് രണ്ടാംഘട്ട വ്യാപനമാരംഭിച്ചുവെന്ന സംശയത്തിന് ബലമേറി. ബ്രിട്ടൻ-ബ്രിട്ടനിൽ കോവിഡ് ബാധിച്ച് തിങ്കളാഴ്ച 717 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 11,329 ആയി.എക്വഡോർ-എക്വഡോറിലെ കോവിഡ് വ്യാപനകേന്ദ്രമായ ഗ്വായാക്വിലിലെ വീടുകളിൽനിന്ന് എണ്ണൂറോളം മൃതദേഹങ്ങൾ പോലീസ് നീക്കംചെയ്തു.സിങ്കപ്പൂർ-സിങ്കപ്പൂരിൽ 59 ഇന്ത്യക്കാർക്ക് കോവിഡ് ബാധ. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2532 ആയി.രാജ്യം മരണം ബാധിതർയു.എസ്. 22,133 5,61,159ഇറ്റലി 19,899 1,56,363സ്പെയിൻ 17,489 1,69,469ഫ്രാൻസ് 14,393 1,32,591
from mathrubhumi.latestnews.rssfeed https://ift.tt/2wH14mY
via
IFTTT
No comments:
Post a Comment