തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം കോവിഡ്-19 പിടിപെടാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട പ്രായമായവരെ സംരക്ഷിക്കുന്നതിന് കേരളം റിവേഴ്സ് ക്വാറന്റെൻ തുടങ്ങുന്നു. രോഗസാധ്യതയുള്ള പ്രായമായവർ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ, സാമൂഹികനീതി, സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പുകളാണ് കൈകോർക്കുന്നത്. കോവിഡ്-19 ബാധിച്ചാൽ സങ്കീർണതയും മരണസാധ്യതയും കൂടുതലുള്ളവരെ പൂർണമായി നിരീക്ഷണത്തിൽ കൊണ്ടുവരും. അവരിൽത്തന്നെ ഹൃദ്രോഗികൾ, മറ്റേതെങ്കിലും അവയവങ്ങൾക്ക് തകരാറുള്ളവർ, അർബുദരോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ പ്രത്യേകം നിരീക്ഷണത്തിലാക്കും. സഹായമാവശ്യമുള്ളവർക്ക് മരുന്നടക്കമുള്ള സേവനങ്ങൾ വീട്ടിലെത്തിക്കാനുമാണ് ആലോചന. രണ്ടാഴ്ചയിൽക്കൂടുതൽ മരുന്നു കൈയിലില്ലാത്തവർക്ക് മരുന്നെത്തിച്ചു നൽകാനുള്ള നടപടി തുടങ്ങി. പ്രായമായവർക്ക് സ്വന്തം വീട്ടിലോ നോക്കാനാളില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിലോ സംരക്ഷണമൊരുക്കും. നിയന്ത്രണങ്ങൾ അയഞ്ഞാലും കുടുംബാംഗങ്ങളുമായും സന്ദർശകരുമായും അടുത്തിടപഴകുന്നത് ഒഴിവാക്കി രോഗപ്പകർച്ചയുടെ സാധ്യത കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. ചികിത്സാസൗകര്യമുള്ള വയോജനങ്ങൾ 10 ശതമാനം പ്രായമായവരിൽ രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ളവരെ കണ്ടെത്താനുള്ള സർവേക്ക് അങ്കണവാടി പ്രവർത്തകരെ ഉപയോഗിച്ചുതുടങ്ങി. 60-ന് മുകളിൽ പ്രായമായ 40 ലക്ഷത്തോളം വയോജനങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു. 10 ശതമാനം പേർക്ക് മാത്രമാണ് ലോക്ഡൗൺ കാലത്തും ചികിത്സാസൗകര്യങ്ങളുള്ളത്. 17 ശതമാനം പേരുടെ പക്കൽ രണ്ടാഴ്ചത്തേക്കു കഴിക്കാനുള്ള മരുന്നുകളില്ലെന്നും കണ്ടെത്തി. 11 ശതമാനത്തിന് അതീവകരുതൽ വേണം. 89 ശതമാനത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. വയോജനങ്ങളിൽ 59 ശതമാനവും വിവിധ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. 10 ശതമാനം അർബുദ, ഹൃദ്രോഗചികിത്സയിലുള്ളവരാണ്. അഞ്ചുശതമാനത്തിന് സമൂഹഅടുക്കളയുടെ സേവനം വേണം. രണ്ടുശതമാനത്തോളം പേർക്ക് കോവിഡ് ബാധിത പ്രദേശത്തുനിന്നു വന്നവരുമായോ ദൂരയാത്രകഴിഞ്ഞു വന്നവരുമായോ സമ്പർക്കമുണ്ട്. പ്രായമായവരെ ശ്രദ്ധിക്കണം കോവിഡ്-19 ബാധിക്കുന്ന 80-നുമേൽ പ്രായമായവരിൽ മരണനിരക്ക് 36 ശതമാനം വരെയാണ്. ഇസ്രയേലടക്കമുള്ള വിദേശരാജ്യങ്ങൾ റിവേഴ്സ് ക്വാറന്റൈൻ സ്വീകരിച്ചിട്ടുണ്ട്. 45 ലക്ഷത്തോളം വൃദ്ധജനങ്ങളാണ് കേരളത്തിലുള്ളത്. ഇവർ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം -ഡോ. മുഹമ്മദ് അഷീൽ, എക്സിക്യുട്ടീവ് ഡയറക്ടർ, സാമൂഹിക സുരക്ഷാമിഷൻ
from mathrubhumi.latestnews.rssfeed https://ift.tt/2VXzbzn
via
IFTTT
No comments:
Post a Comment