ആശുപത്രിയിൽ ‘ഡ്യൂട്ടി ഡോക്ട’റായി ഗോവ മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

ആശുപത്രിയിൽ ‘ഡ്യൂട്ടി ഡോക്ട’റായി ഗോവ മുഖ്യമന്ത്രി

പനജി: ആദ്യ കൊറോണമുക്തസംസ്ഥാനമായി ഗോവ മാറിയതിനുപിന്നാലെ ഡോക്ടർകുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായശേഷം ഊരിവെച്ച കുപ്പായമാണ് ജന്മദിനമായ വെള്ളിയാഴ്ച ഡോ. പ്രമോദ് സാവന്ത് വീണ്ടുമണിഞ്ഞത്. മപ്സയിലെ ജില്ലാ ആസ്പത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടർമാർക്കൊപ്പം രോഗികളെ ചികിത്സിച്ചത്. മുഖ്യമന്ത്രിയെ ഡോക്ടർകസേരയിൽ കണ്ടപ്പോൾ ജനങ്ങൾ ആദ്യം അദ്ഭുതപ്പെട്ടു. തുടർന്ന് ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു. 'ജനങ്ങളെ സേവിക്കുന്നത് എല്ലായ്പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി, ഡോക്ടർ എന്നീ രണ്ടു മാർഗങ്ങളും ഉപയോഗിക്കാം. ഇന്ന് ഡോക്ടറായാണ് ഞാൻ ആശുപത്രിയിൽ എത്തിയിട്ടുള്ളത്. കോവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർകുപ്പായം വീണ്ടുമിട്ടത്' -മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2S6V4ex
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages