മാസ്‌കറ്റ് മണി ഓര്‍മയായി ; നവരത്ന പായസത്തിന്റെ രുചി ബാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 11, 2020

മാസ്‌കറ്റ് മണി ഓര്‍മയായി ; നവരത്ന പായസത്തിന്റെ രുചി ബാക്കി

തിരുവനന്തപുരം : നവരത്നപായസം ഉൾപ്പെടെ നിരവധി രുചിക്കൂട്ടുകളുടെ പ്രചാരകനായ മാസ്കറ്റ് മണി എന്ന രാമചന്ദ്രഅയ്യർ (71) ഒാർമയായി. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ പാചകക്കാരൻ, കെ.ടി.ഡി.സി. പാചകമേളയുടെ തുടക്കക്കാരൻ, നാടൻകറികളുടെയും വിവിധയിനം പായസങ്ങളുടെയും പാരമ്പര്യം സൂക്ഷിപ്പുകാരൻ തുടങ്ങി നളപാകത്തിന്റെ കൈപ്പുണ്യമായിരുന്നു അദ്ദേഹം. മണക്കാട് അരുവിക്കര ലെയിൻ എ.എൽ.ആർ.എ-6 ൽ കഴിഞ്ഞ ദിവസം രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രാജകീയ പാരമ്പര്യത്തിൽ തുടങ്ങിയ പാചകകലയുടെ തനതുരുചി ബാക്കിവച്ചാണ് അദ്ദേഹം യാത്രയായത്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ പാചകക്കാരനായിരുന്ന ഹരിപ്പാട് വെങ്കടാചല അയ്യരുടെ കുടുംബാംഗമാണ് രാമചന്ദ്രഅയ്യർ. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് കെ.ടി.ഡി.സി.യുടെ മാസ്കറ്റ് ഹോട്ടലിൽ അയ്യർ കുക്കായി ജോലിയിൽ ചേർന്നത്. 1976 ലാണ് മാസ്കറ്റിൽ സായാഹ്ന ഹോട്ടൽ ആരംഭിച്ചത് മണിസ്വാമിയുടെ നേതൃത്വത്തിലായിരുന്നു. നടൻ ജയനും ആർ.എസ്.പി. നേതാവ് എൻ.ശ്രീകണ്ഠൻനായരും ഇവിടത്തെ പതിവുകാരായിരുന്നു. ഗുരുവായൂരിലെ കെ.ടി.ഡി.സി. സ്റ്റാളിൽ പായസമേള സംഘടിപ്പിച്ചതും അയ്യരുടെ ശ്രമമായിരുന്നു. കെ.ടി.ഡി.സി. ചെയർമാനായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം 12 ഇനം പായസങ്ങളാണ് തയ്യാറാക്കിയത്. മാസ്കറ്റ് ഹോട്ടലുമായുള്ള ഇഴുകിച്ചേർന്ന ബന്ധമാണ് അദ്ദേഹത്തിന് മാസ്കറ്റ് മണിയെന്ന പേരു സമ്മാനിച്ചത്. 2007 ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തിരുവനന്തപുരത്ത് വന്നപ്പോൾ മാസ്കറ്റിൽ നിന്നാണ് കറികൾ രാജ്ഭവനിൽ എത്തിച്ചത്. അവിയലും മധുരമില്ലാത്ത പായസവും അവർ ആവശ്യപ്പെട്ടിരുന്നു. പ്രസവിച്ച് അധികനാൾ കഴിയാത്ത പശുവിന്റെ പാലും ഹരിപ്പാട്ടു നിന്നെത്തിച്ച അധികം ഉണങ്ങാത്ത പച്ചരിയും ചേർത്താണ് പാൽപ്പായസം തയ്യാറാക്കിയത്. പഞ്ചസാര ചേർത്തില്ലെങ്കിലും പായസത്തിന് നേരിയ മധുരമുണ്ടായിരുന്നു. ഭക്ഷണംകഴിച്ച പ്രതിഭാ പാട്ടീൽ പാചകക്കാരനെ അന്വേഷിച്ചു. പിന്നീട് അവരുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിഭവനിലെ പാചകക്കാരനായി അദ്ദേഹം നിയമിതനായി. 2008 ൽ ചീഫ് കുക്കായി വിരമിച്ചെങ്കിലും തുടർന്ന് നാലുവർഷം രാഷ്ട്രപതിഭവനിലെ കുക്കായി അദ്ദേഹം പ്രവർത്തിച്ചു. പ്രണബ് മുക്കർജി രാഷ്ട്രപതിയായിരുന്ന കാലയളവിലും അദ്ദേഹം കുക്കായിരുന്നു. ഇന്ത്യാ സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഫ്രൂട്ട് ഹൽവ തയ്യാറാക്കി നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഭാര്യ ലളിതയും അദ്ദേഹത്തോടൊപ്പം ഡൽഹിയിലുണ്ടായിരുന്നു. പ്രതിഭാ പാട്ടീൽ മൂന്നുനാൾ കുമരകത്ത് താമസിച്ചപ്പോഴും കേരളീയ വിഭവങ്ങളായിരുന്നു അയ്യരോട് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഒൻപതു രുചിയുള്ള നവരത്നപായസം അയ്യരുടെ മാസ്റ്റർ പീസായിരുന്നു. കടല, ചെറുപയർ തുടങ്ങി നാലുധാന്യം, അഞ്ചിനം പഴം, കരിമ്പിൻ ചാറ്, പനം കൽക്കണ്ട്, കൊട്ടത്തേങ്ങ വറുത്തത്, മാതളം എന്നിവ ചേർത്താണ് പായസം തയ്യാറാക്കുന്നത്. ഡൽഹിയിൽ നിന്നു മടങ്ങിയശേഷം കോട്ടയ്ക്കകം പടിഞ്ഞാറെ നടയിൽ അദ്ദേഹം മൂകാംബിക എന്ന പായസം, ബോളി വിൽപ്പന സ്റ്റോർ ആരംഭിച്ചു. പായസത്തിന് പുറമെ സാമ്പാർ, എരിശ്ശേരി, കാളൻ, തീയൽ, രസം തുടങ്ങിയ വിഭവങ്ങളും മറ്റ് മധുരപലഹാരങ്ങളും തലസ്ഥാനം ഇവിടെ നിന്ന് രുചിച്ചിട്ടുണ്ട്. മക്കളായ ആർ.രാജ്കുമാർ (അനൂപ് കാറ്ററിങ്), ആർ.ജയകുമാർ (മൂകാംബിക കാറ്ററിങ്), ആർ. നാഗരാജൻ എന്നിവരും പാചകകലയിൽ അച്ഛന്റെ പാത പിന്തുടരുന്നവരാണ്. Content Highlight: Muscat Mani passed away


from mathrubhumi.latestnews.rssfeed https://ift.tt/2XupDP2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages