വടകരയുടെ ആദ്യകാല സിനിമാക്കാരൻ ഇനി ഓർമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 11, 2020

വടകരയുടെ ആദ്യകാല സിനിമാക്കാരൻ ഇനി ഓർമ

വടകര: സിനിമയും സിനിമാക്കാരും അതിശയമായി കണ്ടിരുന്നകാലത്ത് വടകരയിൽനിന്ന് സിനിമാലോകത്തേക്ക് ചേക്കേറിയ പി.ബി.കെ. നമ്പ്യാർ എന്ന ബാലകൃഷ്ണൻ ഇനി ഓർമ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന റോളിനേക്കാൾ നാട്ടുകാരുടെ മനസ്സിൽ ഇദ്ദേഹം തങ്ങിനിൽക്കുന്നത് പ്രേംനസീറിനോടും സോമനോടുമൊപ്പം അഭിനയിച്ച നടൻ എന്ന നിലയിലാണ്. അന്നൊക്കെ അത്ഭുതത്തോടെയാണ് വടകര, കരിമ്പനപ്പാലം സ്വദേശികൾ ഇദ്ദേഹത്തെ കണ്ടിരുന്നത്. അന്നത്തെ നടൻമാരുമായി അടുത്തബന്ധം ഇദ്ദേഹം പുലർത്തി. സോമൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയതും നാട്ടുകാർ ഓർക്കുന്നു. അന്തഃപുരം, മൈനാകം, കൊടുമുടികൾ, മുളമൂട്ടിൽ അടിമ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. ഇതിൽ അന്തഃപുരത്തിൽ പ്രേംനസീറിനൊപ്പം നല്ല വേഷമായിരുന്നു. ഇത് നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു. ഒട്ടേറെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ചതിനാൽ കുറേക്കാലം മദ്രാസിൽ തന്നെയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം പ്രദേശത്തെ കുട്ടികളെക്കൂട്ടി ഒരു നാടകസംഘമുണ്ടാക്കി. ഒട്ടേറെ കുട്ടികളെ നാടകത്തിന്റെ ലോകത്തേക്ക് കൊണ്ടുവന്നു. അവർക്കുവേണ്ടി നാടകമെഴുതി, സംവിധാനംചെയ്തു. ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു. സിനിമാലോകത്ത് തന്നെപോലുള്ള തുടക്കക്കാർക്ക് വലിയസഹായം ചെയ്ത വ്യക്തിയായിരുന്നു പി.ബി.കെ.യെന്ന് സംവിധായകൻ പപ്പൻ നരിപ്പറ്റ അനുസ്മരിച്ചു. Content Highlights:pkb nambiar balakrishnan production executive actor passed away, prem nazir movies


from mathrubhumi.latestnews.rssfeed https://ift.tt/2RxSuy5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages