ലോക്ക്ഡൗണ്‍: കോടതികളിലേക്ക് എത്താനിരിക്കുന്നത് അരലക്ഷത്തോളം കേസുകള്‍ ; എഴുതിയെഴുതി കൈകുഴഞ്ഞ് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

ലോക്ക്ഡൗണ്‍: കോടതികളിലേക്ക് എത്താനിരിക്കുന്നത് അരലക്ഷത്തോളം കേസുകള്‍ ; എഴുതിയെഴുതി കൈകുഴഞ്ഞ് പോലീസ്

കൊച്ചി : ലോക്ക്ഡൗണ്‍ കേസുകളെഴുതി പോലീസിനു െകെകുഴയും. അരലക്ഷത്തോളം കേസുകളാണു കോടതികളിലേക്ക് എത്താനിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം കേസുകളുണ്ടായ ചരിത്രമില്ല. 25,000 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോവിഡ് മൂലം പല കോടതികളും അവധിയായതുകൊണ്ട് പോലീസിന് അല്‍പം സാവകാശം ലഭിച്ചിട്ടുണ്ട്. മഹസറും എഫ്.ഐ.ആറും തയാറാക്കുന്ന ജോലികള്‍ തകൃതിയായി സ്‌റ്റേഷനുകളില്‍ നടക്കുന്നുണ്ട്. കുറ്റപത്രം കൂടി തയാറാക്കി കോടതിയില്‍ ഹാജരാക്കണം.

മഹസര്‍ സ്ഥലത്ത് തയാറാക്കണമെന്നാണ് നിബന്ധനയെങ്കിലും അതിനു കഴിയാറില്ല. സ്‌റ്റേഷനില്‍ വച്ച് െകെകൊണ്ട് തന്നെ എഴുതി തയാറാക്കുകയാണ്. െഹെക്കോടതിയുടെ ഉത്തരവുള്ളതുകൊണ്ട് മഹസറില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് അനുവദനീയമല്ല.െകെകൊണ്ടെഴുതുന്ന മഹസറിനു രണ്ടു പേജെങ്കിലും ഉണ്ടാകും.

സാക്ഷികള്‍, കേസിന്റെ സ്വഭാവം എന്നിവ വിശദമാക്കുന്ന കുറ്റപത്രം അഞ്ചു പേജോളം വരും. ലോക്ക്ഡൗണ്‍ കേസുകള്‍ക്കു പൊതു സ്വഭാവുമുള്ളതിനാല്‍ കമ്പ്യൂട്ടറില്‍ ഒരു മാര്‍ഗരേഖ തയാറാക്കി അതു പൂരിപ്പിച്ച് കുറ്റപത്രം തയാറാക്കാനാനുള്ള സാധ്യതയും പോലീസ് തേടുന്നുണ്ട്. ഇതു കോടതി അനുവദിച്ചില്ലെങ്കില്‍ അതും െകെകൊണ്ട് എഴുതേണ്ടിവരും.

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ കേസിന്റെ പ്രളയമായിരുന്നു. നിലവില്‍ കേസെടുക്കുന്നതു കുറഞ്ഞിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്തു വാഹനങ്ങള്‍ നിറഞ്ഞതോടെ പുതിയ കേസുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ക്ക് രേഖകള്‍ ഇല്ലെങ്കില്‍ അതിന്റെ മേല്‍ വേറെയും കേസ് വരും.

പകര്‍ച്ചവ്യാധി നിരോധന നിയമമാണു പോലീസ് പ്രയോഗിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചതിനു കേസുണ്ടെന്നും കോടതിയില്‍നിന്ന് സമന്‍സ് വരുമ്പോള്‍ ഹാജരാകാനുമാണു പിടിയിലാകുമ്പോള്‍ വഴിയില്‍വച്ചു പോലീസ് നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വിട്ടുകൊടുക്കും. നിയമം ലംഘിച്ച് വാഹനമോടിച്ചതിനുള്ള പിഴ പിന്നീട് കോടതി തീരുമാനിക്കും. രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയുമാണു പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. നിരോധനാജ്ഞയും കലക്ടറുടെ ഉത്തരവു ലംഘിച്ചതിനും ശിക്ഷയ്ക്കുള്ള വകുപ്പുകളുണ്ട്.

മാര്‍ച്ച് 31 നാണു സംസ്ഥാന സര്‍ക്കാര്‍ പകര്‍വ്യാധി നിരോധന നിയമം പുറപ്പെടുവിച്ചത്. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269, 270, 271, കേരള പോലീസ് ആക്ട് സെക്ഷന്‍ 118 ഇ പ്രകാരമാണ് കേസുകള്‍. പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയാലാണ് സെക്ഷന്‍ 118 ഇ പ്രകാരം കേസെടുക്കുക. മൂന്നുവര്‍ഷം വരെ തടവു കിട്ടാവുന്ന കേസാണിത്.

സെക്ഷന്‍ 269 ജീവന് അപകടമായ ഏതെങ്കിലും രോഗത്തിന്റെ അണുബാധ അശ്രദ്ധയോടെ പകരാനിടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ്. കോവിഡ് പകരുന്നതിന്റെ ആദ്യഘട്ടത്തില്‍ ഇറ്റലില്‍ നിന്നെത്തിയ പത്തനംതിട്ടക്കാര്‍ ഈ വിഭാഗത്തില്‍പ്പെടും. ഇതിന് ആറുമാസവും പിഴയുമാണ് ശിക്ഷ.

സെക്ഷന്‍ 270 മനപ്പൂര്‍വമായി രോഗപ്പകര്‍ച്ചയ്ക്കു കാരണമാക്കുന്ന പ്രവര്‍ത്തികള്‍ എടുക്കുന്നവര്‍ക്കെതിരേയാണ്. ഈ വകുപ്പില്‍ 2 വര്‍ഷമാണ് തടവും പിഴയും. ക്വാറെന്റെന്‍ ചട്ടം ലംഘിച്ച് കറങ്ങുന്നവര്‍ക്കെതിരേയുള്ളതാണ് ഐ.പി.സി. 271. ആറുമാസം വരെ തടവും പിഴയും ലഭിക്കാം.



from mangalam.com https://ift.tt/2K0ymQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages