വരുമാനനഷ്ടം, വാറ്റും വ്യാജന്‍ വില്‍പ്പനയും വര്‍ധിക്കുന്നു ; മദ്യവിപണനം വീണ്ടും പരിഗണനയില്‍ ; വീട്ടിലെത്തിക്കല്‍ സാധ്യത നോക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

വരുമാനനഷ്ടം, വാറ്റും വ്യാജന്‍ വില്‍പ്പനയും വര്‍ധിക്കുന്നു ; മദ്യവിപണനം വീണ്ടും പരിഗണനയില്‍ ; വീട്ടിലെത്തിക്കല്‍ സാധ്യത നോക്കുന്നു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീളാനിടയുള്ള നിലയ്ക്ക്, ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും തുറക്കുന്നത് വീണ്ടും സര്‍ക്കാരിന്റെ ആലോചനയില്‍. വാറ്റും വ്യാജമദ്യ വില്‍പ്പനയും വര്‍ധിക്കുന്നതു ചൂണ്ടിക്കാട്ടിയാണിത്. നിയമവകുപ്പ് നല്‍കിയ ശിപാര്‍ശ കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യം ലഭ്യമാക്കാനുള്ള പോംവഴിക്കായാണു സര്‍ക്കാര്‍ തല പുകയ്ക്കുന്നത്. ഇന്നത്തെ മന്ത്രിസഭായോഗം ഇതു ചര്‍ച്ച ചെയ്‌തേക്കും.

ഓണ്‍െലെനില്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്താനും മദ്യം വീടുകളിലെത്തിക്കുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ച് വില ഈടാക്കാനുമാണ് ആലോചിക്കുന്നത്. സര്‍വീസ് ചാര്‍ജും ചുമത്തും. ശനിയാഴ്ച രാത്രി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ സ്ഥാപനങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ബിവറേജസ് കോര്‍പറേഷനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം വേണമെന്നതാണു കാരണം.

മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കിയെന്നും മദ്യനിരോധനത്തിനു സമാനമായ സാഹചര്യമാണുള്ളതെന്നും സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വ്യാജമദ്യം യഥേഷ്ടം ലഭിക്കുന്നുണ്ടെന്നാണ് എക്‌െസെസ് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. റെയ്ഡുകളും വ്യാജമദ്യവേട്ടയും പതിവായി നടക്കുന്നുണ്ടെങ്കിലും വീടുകളില്‍ ചാരായം വാറ്റി വില്‍ക്കുന്നതിനു തടയിടാന്‍ എക്‌െസെസിനു കഴിയുന്നില്ല. മാര്‍ച്ച് 24 മുതല്‍ കഴിഞ്ഞ ദിവസം വരെ എക്‌െസെസ് പിടിച്ചെടുത്തത് 65,000 ലിറ്റര്‍ കോടയാണ്.

ഇതിനു പുറമേയാണ് മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം. അപകടഭീഷണിയായി വ്യാജമദ്യം ഒഴുകുമ്പോള്‍ത്തന്നെ, സര്‍ക്കാരിന് വരുമാനനഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് മദ്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മദ്യം ആവശ്യമുള്ളവര്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ കൂടുതല്‍ വിലകൊടുത്തും വാങ്ങാന്‍ തയാറാണ്. അത് കണക്കിലെടുത്താണ് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പണം നേരിട്ട് സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയും ചെയ്യും.



from mangalam.com https://ift.tt/2K5QYPj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages