ലോക്ക്ഡൗണ്‍ നീട്ടല്‍, ഇളവ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സംസ്ഥാനങ്ങളെ അറിയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

ലോക്ക്ഡൗണ്‍ നീട്ടല്‍, ഇളവ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സംസ്ഥാനങ്ങളെ അറിയിക്കും

ന്യൂഡല്‍ഹി: നാളെ അര്‍ധരാത്രി വരെ നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ചേക്കും. ജനങ്ങളോടുള്ള അഭ്യര്‍ഥനയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാകും ഇതവതരിപ്പിക്കുകയെന്നാണു സൂചന. തുടര്‍ന്ന്, ഇളവുകളും നിബന്ധനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സംസ്ഥാനങ്ങളെ അറിയിക്കും.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാറായിട്ടില്ലെന്നും അനിവാര്യമായ മേഖലകളില്‍ ഇളവുകളോടെ കാലാവധി നീട്ടണമെന്നുമാണു പല മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അറിയിച്ചത്. പ്രതിരോധനടപടികള്‍ രണ്ടു മാസമെങ്കിലും നീളുമെങ്കിലും ജനജീവിതം അതുവരെ പൂര്‍ണമായും സ്തംഭിപ്പിക്കേണ്ടതില്ലെന്ന സൂചനയാണു കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിക്കുന്നത്.ദേശീയ ലോക്ക്ഡൗണ്‍ 30 വരെ നീട്ടാനാണു മുഖ്യമന്ത്രിമാര്‍ക്കിടയിലെ സമവായം.

അതേസമയം, രോഗഭീഷണി എത്രത്തോളം രൂക്ഷമാണെന്നു വിലയിരുത്തി മേഖലകളാക്കി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ഏറെ രോഗബാധിതരുള്ള, രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ചുവപ്പ് മേഖലകളില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും അടച്ചിടും. അവിടങ്ങളില്‍ പ്രതിരോധ, രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളെ മഞ്ഞ മേഖലയിലും സുരക്ഷിത പ്രദേശങ്ങളെയാണു പച്ച മേഖലയിലുമാക്കി ആനുപാതികമായ ഇളവുകള്‍ അനുവദിക്കും. ഭക്ഷ്യ, കാര്‍ഷിക, സാമ്പത്തിക മേഖലകള്‍ പൂര്‍ണമായും തകരാതിരിക്കാനും അവശ്യസാധനങ്ങളും സേവനങ്ങളും ഉറപ്പാക്കാനും ആവശ്യമായ ഇളവുകളാണു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.



from mangalam.com https://ift.tt/2K0ypMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages