യു.പി.യിൽ അഞ്ചുകുട്ടികളെ അമ്മ നദിയിലെറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

യു.പി.യിൽ അഞ്ചുകുട്ടികളെ അമ്മ നദിയിലെറിഞ്ഞു

ഭദോഹി (യു.പി.): ഭദോഹി ജില്ലയിലെ ജഹാംഗീറാബാദിൽ തൊഴിലാളിസ്ത്രീ തന്റെ അഞ്ച് കുഞ്ഞുങ്ങളെ ഗംഗാനദിയിലെറിഞ്ഞു. ഞായറാഴ്ചയാണു സംഭവം. പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.ദിവസക്കൂലിയിൽ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായി നാട്ടുകാർ പറഞ്ഞു. മഞ്ജുയാദവ് എന്നസ്ത്രീയാണ് കടുംകൈക്ക് മുതിർന്നത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്നാണ് കുട്ടികളെ ഇവർ നദിയിലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് മാനസികപ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2V0Vrt4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages